ടെലിവിഷന്‍ താരം കരണ്‍ മെഹറ, ഫെയ്‌സ്ബുക്ക് ചിത്രം 
India

അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചു; ഭാര്യയുടെ പരാതിയില്‍ ടെലിവിഷന്‍ താരത്തിനെതിരെ കേസ്

മഹാരാഷ്ട്രയില്‍ അക്കൗണ്ടില്‍ നിന്ന് താനറിയാതെ ഒരു കോടി രൂപ പിന്‍വലിച്ചതിന് ഭാര്യയുടെ പരാതിയില്‍ ടെലിവിഷന്‍ താരത്തിനെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ അക്കൗണ്ടില്‍ നിന്ന് താനറിയാതെ ഒരു കോടി രൂപ പിന്‍വലിച്ചതിന് ഭാര്യയുടെ പരാതിയില്‍ ടെലിവിഷന്‍ താരത്തിനെതിരെ കേസ്. ടെലിവിഷന്‍ താരം കരണ്‍ മെഹറയ്‌ക്കെതിരെ ഭാര്യ നിഷയാണ് ഗോരേഗാവ് പൊലീസിന് പരാതി നല്‍കിയത്. തന്നെ കബളിപ്പിച്ച് പണം തട്ടിയെടുത്തു എന്നാണ് പരാതിയില്‍ പറയുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചതായി അറിഞ്ഞ നിഷ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ഭാര്യയുടെ പരാതിയില്‍ കരണ്‍ മെഹറയ്ക്കും രണ്ടു ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തതായി ഗോരേഗാവ് പൊലീസ് അറിയിച്ചു. നേരത്തെ ഭാര്യയെ മര്‍ദ്ദിച്ച കേസില്‍ മെയ് 31ന് കരണ്‍ മെഹറയെ അറസ്റ്റ് ചെയ്്തിരുന്നു. പിന്നീട് കേസില്‍ ജാമ്യമത്തില്‍ വിട്ടയക്കുകയായിരുന്നു.

എട്ടുവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് നാലുവയസുള്ള കുട്ടിയുണ്ട്. ഭര്‍ത്താവിനെതിരെ ഇത് രണ്ടാം തവണയാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കുന്നത്. ഭാര്യയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉള്ളതായി ഒരു അഭിമുഖത്തില്‍ കരണ്‍ ആരോപിച്ചിരുന്നു. ദേഷ്യം വന്നാല്‍ മുഖംനോക്കാതെ ആരെയും അടിക്കും. സാധനങ്ങള്‍ വലിച്ചെറിയുകയും ഉടയ്ക്കുകയും ചെയ്യുമെന്നും കരണ്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍