പ്രഭാകരന്റെ പഴയ വീട് സന്ദര്‍ശിച്ച് തിരുമാവളവന്‍ എക്സ്
India

എല്‍ടിടിഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ പഴയ വീട് സന്ദര്‍ശിച്ച് ടിവികെ സഖ്യകക്ഷി നേതാവ്; വിമര്‍ശനവുമായി ബിജെപി, രാഷ്ട്രീയ വിവാദം

തിരുമാവളവന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണയെ അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ചെന്നൈ: കൊല്ലപ്പെട്ട എല്‍ ടി ടി ഇ തലവന്‍ (ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) വേലുപ്പിള്ള പ്രഭാകരന്റെ പഴയ വീട് സന്ദര്‍ശിച്ച ടിവികെ സഖ്യകക്ഷി നേതാവിന്റെ നടപടിയെച്ചൊല്ലി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ വിവാദം. തമിഴക വെട്രി കഴകം സഖ്യകക്ഷിയായ വിടുതലൈ ചിരുതൈകള്‍ കക്ഷി ( വിസികെ) നേതാവ് തോല്‍ തിരുമാവളവനാണ് ശ്രീലങ്കയിലെ പ്രഭാകരന്റെ വീട് സന്ദര്‍ശിച്ചത്. തിരുമാവളവന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണയെ അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു.

മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ സര്‍ക്കാരില്‍ വിസികെ പങ്കാളിയാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ ടിവികെ സര്‍ക്കാരില്‍ അധികാരം പങ്കിടുന്ന കോണ്‍ഗ്രസ്, തിരുമാവളവന്റെ പ്രവൃത്തിയില്‍ മൗനം പാലിക്കുകയാണ്. 1991 മെയ് 21-നാണ് എല്‍ടിടിഇയുടെ ആക്രമണത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

ചൊവ്വാഴ്ചയാണ് (നവംബര്‍ 17) ശ്രീലങ്കയിലെ ജാഫ്‌ന ജില്ലയിലുള്ള വല്‍വെട്ടിത്തുറൈയില്‍, പ്രഭാകരന്‍ താമസിച്ചിരുന്ന മുന്‍ വസതിയിരുന്ന സ്ഥലം വി സി കെ അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍ സന്ദര്‍ശനം നടത്തിയത്. പ്രഭാകരന്‍ ബാല്യകാലം ചെലവഴിച്ച സ്ഥലത്ത് തിരുമാവളവന്‍ നടക്കുന്ന ദൃശ്യങ്ങള്‍ അദ്ദേഹം തന്നെ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം പ്രഭാകരന്റെ വീട് ഇപ്പോള്‍ നിലവിലില്ല. ആഭ്യന്തരയുദ്ധം അവസാനിച്ചതിന് ഒരു വര്‍ഷത്തിന് ശേഷം, 2010-ല്‍ ശ്രീലങ്കന്‍ സൈന്യം അദ്ദേഹത്തിന്റെ തറവാട് വീട് തകര്‍ത്തു. തുടര്‍ന്ന് ആ സ്ഥലം നിരപ്പാക്കി. ഇന്ന് എല്‍ടിടിഇ തലവന്‍ താമസിച്ചിരുന്ന സ്ഥലം എന്ന് സൂചിപ്പിക്കുന്ന ഒരു ബോര്‍ഡ് മാത്രമാണ് അവിടെയുള്ളത്.

TVK ally visits LTTE ex-chief Prabhakaran's home in Lanka. BJP slams

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റോഹിങ്ക്യകളെ മ്യാന്‍മര്‍ വംശഹത്യ ചെയ്തു'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

പിഎഫ് വരിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, ഘട്ടം ഘട്ടമായി പിന്‍വലിക്കാം, പരിധി ഉയര്‍ത്തി; മാറ്റങ്ങള്‍ അറിയാം

2 അർധ സെഞ്ച്വറികൾ, ആന്ധ്രയ്ക്കെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്

ബംഗ്ലാദേശില്‍ വീണ്ടും കലാപം, മുഹമ്മദ് യൂനുസിന്റെ വീടും ഗ്രാമീണ്‍ ബാങ്ക് ശാഖകളും തീവെച്ചു നശിപ്പിച്ചു; ധാക്കയില്‍ 565 പേർ അറസ്റ്റില്‍

ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത്