പ്രതീകാത്മക ചിത്രം 
India

ഉറിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ഹത്ലംഗ ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെകൊലപ്പെടുത്തിയത്. 

Author : സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: കശ്മീരിലെ ഉറി സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി ജമ്മു കശ്മീര്‍ പൊലീസ്. ഉറിയിലെ ഹത്ലംഗ ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ
കൊലപ്പെടുത്തിയത്. 

ശനിയാഴ്ച രാവിലെയാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പണ്ടോയെന്ന് അറിയാന്‍ തിരച്ചില്‍ ശക്തമാക്കിയതായും കശ്മീര്‍ പൊലീസ് അറിയിച്ചു.

അതേസമയം അനന്ത്‌നാഗില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു. സൈന്യവും ജമ്മു പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോഗസ്ഥനമാണ് വീരമൃത്യു വരിച്ചത്.

കൊക്കര്‍നാഗിലെ ഗാഡോലെ വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. മേഖലയിലെ ഭീകരരെ സൈന്യം വളഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. 

ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍. വനമേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന ഇടങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും