ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ രണ്ട് പൈലറ്റുമാര്‍ കൂടി ലഹരി പരിശോധനയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇവരുടെ അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അന്തിമ ഫലം വരുന്നതു വരെ ഇരുവരെയും ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ട് അപകടമുണ്ടായ പശ്ചാത്തലത്തിലാണ്, പൈലറ്റുമാരെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കാന്‍ എയര്‍ എന്ത്യ തീരുമാനിച്ചത്.
പുതിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ (SOP) ഭാഗമായി, എല്ലാ പൈലറ്റുമാരോടും മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയരാകാൻ എയര്‍ ഇന്ത്യ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. 300-ലേറെ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ഇതുവരെ പരിശോധനയ്ക്ക് വിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട വിമാനം നിലത്തിറക്കിയശേഷം പൈലറ്റ് ഇന്‍ കമാന്‍ഡില്‍ നടത്തിയ രണ്ട് ലഹരിപരിശോധനയും പോസ്റ്റീവ് ആയിരുന്നു. മരിജുവാനയുടെ അംശം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
പൈലറ്റ് മുമ്പ് 'പോട്ട്' വലിച്ചതായി വിമാനത്തിലുണ്ടായിരുന്ന ഒരു ക്യാബിന്‍ ക്രൂ അംഗം പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 4-ന് ഫൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ഡൽഹിയിലേക്ക് വന്ന AI2379 എയർബസ് A320 വിമാനം പറക്കലിനിടെ പെട്ടെന്ന് 300 അടിയോളം (91 മീറ്റർ) താഴേക്ക് പതിച്ചിരുന്നു. അപകടത്തിൽ 20 യാത്രക്കാർക്കും മൂന്ന് കാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു. അപകടത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയവും വിശദമായി അന്വേഷിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates