ട്വിറ്റര്‍ ചിത്രം 
India

'ആ നമ്പറിന് വേണ്ടി വാശിപിടിച്ചു, '2611' ലഭിക്കാന്‍ 5000 രൂപ അധികമായി നല്‍കി'; ഉദയ്പുര്‍ കൊലപാതകം, പുതിയ വെളിപ്പെടുത്തല്‍

രാജസ്ഥാനിലെ ഉദയ്പുരില്‍ കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുരില്‍ കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്. പ്രതികളില്‍ ഒരാളായ റിയാസ് അഖ്താരി തന്റെ ബൈക്കിന് '2611' എന്ന നമ്പര്‍ കിട്ടാന്‍ അധികമായി 5000 രൂപ കൊടുത്തതായി പൊലീസ് കണ്ടെത്തി. മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന '26/11' ബൈക്ക് നമ്പറായി ലഭിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് പൊലീസിന്റെ സംശയം.

കനയ്യ ലാലിനെ കൊന്നശേഷം ഗൗസ് മുഹമ്മദും റിയാസ് അഖ്താരിയും ഈ ബൈക്കിലാണു രക്ഷപ്പെട്ടത്. RJ 27 AS 2611 എന്നാണ് ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍. നിലവില്‍ ഉദയ്പുരിലെ ധന്‍മണ്ഡി സ്‌റ്റേഷനിലാണ് ബൈക്കുള്ളത്. 

ഈ നമ്പറിനായി റിയാസ് നിര്‍ബന്ധം പിടിച്ചെന്നും 5,000 രൂപ അധികമായി അടച്ചെന്നുമാണു പൊലീസ് പറയുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായക സൂചനകള്‍ ഈ നമ്പറുമായി ബന്ധപ്പെട്ടു ലഭിക്കുമെന്നാണു പൊലീസിന്റെ കണക്കുകൂട്ടലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2014ല്‍ റിയാസ് നേപ്പാള്‍ സന്ദര്‍ശിച്ചതായി പൊലീസ് പറയുന്നു. റിയാസിന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. പാകിസ്ഥാനിലേക്ക് ഇയാള്‍ ഫോണ്‍ വിളിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. 2014 മാര്‍ച്ചില്‍ ബൈക്കിന്റെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT