ഉദയനിധി സ്റ്റാലിൻ ഫെയ്സ്ബുക്ക്
India

ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

ഓ​ഗസ്റ്റ് 22നു മുൻപ് സ്ഥാനമേല്‍ക്കുമെന്നു റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയാകുമെന്നു റിപ്പോർട്ടുകൾ. ഓ​ഗസ്റ്റ് 22നു മുൻപ് അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ യുവജനക്ഷേമം, കായിക വകുപ്പുകളുടെ മന്ത്രിയാണ് ഉദയനിധി.

കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009ൽ ലോക്സഭാ തെര‍ഞ്ഞെടുപ്പിനു പിന്നാലെ എംകെ സ്റ്റാലിനെ ഉപ മുഖ്യമന്ത്രിയാക്കിയിരുന്നു. സ്റ്റാലിന്റെ വഴിയിൽ തന്നെ ഉദയനിധിക്കും അവസരമൊരുങ്ങുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സർക്കാരിൽ ആധിപത്യം ഉറപ്പിക്കാനും ഭരണത്തിൽ സ്റ്റാലിനെ സഹായിക്കാനുമാണ് സ്ഥാനക്കയറ്റമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2026ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രധാന മുഖമായി ഉദനയനിധിയെ മാറ്റാനും പാർട്ടി ലക്ഷ്യമിടുന്നു.

നേരത്തെ തന്നെ ഉദയനിധി ഉപ മുഖ്യമന്ത്രിയാകുമെന്നു അഭ്യാഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്റ്റാലിൻ അന്ന് റിപ്പോർട്ടുകൾ തള്ളി. സ്റ്റാലിൻ ഓ​ഗസ്റ്റ് 22നു അമേരിക്കയിലേക്കു പോകും. അതിനു മുൻപായി തന്നെ ഉദയനിധി ഉപ മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT