ഉദയനിധി സ്റ്റാലിന്‍ ഫെയ്സ്ബുക്ക്
India

വിജയ് അടുത്ത സുഹൃത്ത്, രാഷ്ട്രീയ പ്രവേശനത്തിന് ആശംസകള്‍ അറിയിച്ച് ഉദയനിധി സ്റ്റാലിന്‍

കുട്ടിക്കാലം മുതല്‍ വിജയ് യെ അറിയാമെന്നും അടുത്ത സുഹൃത്താണ് എന്നും ഉദയനിധി സ്റ്റാലിന്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടന്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകള്‍ അറിയിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. കുട്ടിക്കാലം മുതല്‍ വിജയ് യെ അറിയാമെന്നും അടുത്ത സുഹൃത്താണ് എന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തില്‍ ഉദയനിധി സ്റ്റാലിന്‍ വിജയം ആശംസിച്ചു.

വിജയം വര്‍ഷങ്ങളായുള്ള സുഹൃത്താണ്. കുട്ടിക്കാലം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. എന്റെ പ്രൊഡക്ഷന്‍ ഹൗസിന്റെ ആദ്യ സിനിമ തന്നെ അദ്ദേഹത്തെ നായകനാക്കിയുള്ളതായിരുന്നു. അദ്ദേഹം അടുത്ത സുഹൃത്താണ്. പുതിയ തുടക്കത്തിന് അദ്ദേഹത്തിന് ആശംസ അറിയിക്കുന്നു. ഉദയനിധി പറഞ്ഞു.

വിജയ് യുടെ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. രണ്ട് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. അതിനിടെ പാര്‍ട്ടി നയം പ്രഖ്യാപിച്ചുകൊണ്ടുള്ള വിജയ് യുടെ പ്രസംഗത്തില്‍ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ദ്രാവിഡ മോഡല്‍ പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നു. തമിഴ്‌നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണ് ഡിഎംകെയെന്നും വിമര്‍ശനം. ആരുടേയും പേര് പറഞ്ഞ് വിമര്‍ശിക്കാത്തത് പേടികൊണ്ടല്ലെന്നും ആരെയും മോശക്കാരരാക്കേണ്ട എന്നു കരുതിയാണെന്നും താരം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ അഴിമതിക്കാരെ താഴെയിറക്കി അധികാരത്തിലേറുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT