മോദി നടത്തിയ റോഡ് ഷോ/എഎന്‍ഐ 
India

'പണിതീരാത്ത എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു'; കര്‍ണാടകയില്‍ പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധം

കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധം. നിര്‍മ്മാണം തീരാത്ത എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം നടത്തിയെന്ന് ആരോപിച്ച് കന്നഡ സംഘടനകളാണ് പ്രതിഷേധം നടത്തിത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി പണി തീരാത്ത എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം നടത്തിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അണ്ടര്‍ പാസുകളും സര്‍വീസ് റോഡുകളും മോശം അവസ്ഥയിലാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. 

ബെംഗളൂരു-മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിച്ചു. മാണ്ഡ്യയിലെ ഗെജ്ജാലഗെരെയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് പ്രധാനമന്ത്രി എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ യുവാക്കള്‍ അഭിമാനകൊള്ളുന്നു. എക്സ്പ്രസ് വേ സമൃദ്ധിയുടെയും വികസനത്തിന്റെയും പാത തുറക്കുമെന്നും മോദി പറഞ്ഞു. പത്ത് വരിപാത യാഥാര്‍ഥ്യമായതോടെ ഇനി ബെംഗളൂരുവില്‍ നിന്നു മൈസൂരുവിലേക്ക് വെറും ഒരു മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

8172 കോടി രൂപ ചിലവഴിച്ചാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പത്ത് വരി പാത നിര്‍മിച്ചിരിക്കുന്നത്.പ്രധാന ഗതാഗതത്തിനായി ഇരുവശത്തേക്കും ആറു വരി പാതയും വശങ്ങളില്‍ രണ്ട് വരി വീതം സര്‍വീസ് റോഡും ഉള്‍പ്പട്ടതാണ് പാത. നിലവില്‍ ബെംഗളൂരുവില്‍ നിന്നും മൈസൂരു വരെ മൂന്ന് മണിക്കൂറാണ് യാത്ര. പുതിയ പാത വരുന്നതോടെ ബെംഗളൂരുവില്‍ നിന്ന് വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂര്‍ വരെ കുറയും.

അതേസമയം ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍, കുറഞ്ഞ വേഗമുള്ള വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ പാതയിലൂടെ അനുമതിയുണ്ടാകില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച പാതയില്‍ ടോള്‍ പിരിവ് 14നു ശേഷം ആരംഭിക്കും. ഉദ്ഘാടനത്തിന് ശേഷം നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT