മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിന് സമർപ്പിച്ചു. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.
വാര്‍ഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായനികുതിയില്ലെന്നതടക്കമുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. മധ്യവര്‍ഗത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റും. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില കുറയും. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രധാനമന്ത്രി ധന്‍ധാന്യ കൃഷിയോജന പദ്ധതി, മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ സെന്ററുകള്‍, ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി തുടങ്ങി സര്‍പ്രൈസ് പ്രഖ്യാപനങ്ങളാണ് ബജറ്റിലുണ്ടായത്.
മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണത്തിന് മുമ്പായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും രാഷ്ട്രപതി ഭവനിലെത്തി. ഇരുവരും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടു. രാവിലെ 11നാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം.
നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്. ഇടത്തരക്കാര്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും ആയിരിക്കും കേന്ദ്ര ബജറ്റിന്റെ ഊന്നല്‍ എന്നാണു സൂചന. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം ഇടത്തരക്കാരുടെ ക്ഷേമത്തിലൂന്നിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം.
ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി
കേന്ദ്ര ബജറ്റിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം.
ബജറ്റ് പ്രഖ്യാപങ്ങള്‍ വരാനിരിക്കെ ഓഹരി വിപണിയില്‍ മുന്നേറ്റം.വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് മുന്നേറി. നിഫ്റ്റി 23500ന് മുകളിലാണ്.
ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി
കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന ദരിദ്രർ, യുവാക്കൾ, കർഷകർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ച് വിശാലമായ പത്ത് മേഖലകളിലേക്ക് വികസന പദ്ധതികൾ
ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം, വികസിത് ഭാരത് വിഷന്‍ വഴികാട്ടും
കാര്‍ഷിക ഉല്‍പ്പാദനം കുറഞ്ഞ മേഖലയ്ക്ക് കൈത്താങ്,
ലക്ഷദ്വീപിനും ആന്‍ഡമാന്‍ നിക്കോബാറിനും പ്രത്യേക പദ്ധതി, കാര്‍ഷിക മേഖലയില്‍ നൈപുണ്യ വികസനം
മഹാകുംഭമേള, നടത്തിപ്പിൽ പാളിച്ച ആരോപിച്ച് പാർലമെന്റിൽ പ്രതിപക്ഷ ബഹളം
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് 3ല്‍ നിന്ന് അഞ്ച് ലക്ഷമാക്കി
കാര്‍ഷിക മേഖലയ്ക്ക് പിഎം ധന്‍ധ്യാന്‍ കൃഷിയോജന
സ്റ്റാര്‍ട്ടപ്പില്‍ 27 മേഖലകള്‍ കൂടി ഉള്‍പ്പെടുത്തും
ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി
എം.എസ്.എം.ഇ.കള്‍ക്ക് ധനസഹായം ഉറപ്പാക്കും
2028ടെ എല്ലാവര്‍ക്കും കുടിവെള്ളം, 2028ല്‍ ജല്‍ജീവന്‍ പദ്ധതി പൂര്‍ത്തിയാക്കും
എല്ലാ പ്രാദേശിക ഭാഷകളിലും പാഠ പുസ്തകം
സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കും
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കൂടുതല്‍ സീറ്റുകള്‍
മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ സെന്ററുകള്‍
അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രത്യേക പോഷകാഹാര പദ്ധതി
എഐ വികസനത്തിന് 500 കോടി
എഐ വിദ്യാഭ്യാസത്തിന് 3 സെന്റര്‍ ഓഫ് എക്‌സലന്‍സ്
സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന മഖാന എന്ന താമരവിത്തിനായി പ്രത്യേക ബോര്‍ഡ്
50 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിക്കും. സംസ്ഥാനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും. ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍.
പുതിയ ആദായ നികുതി ബില്‍ വരുന്നു. അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി.
120 നഗരങ്ങളിലേക്ക് ഉഡാന്‍ പദ്ധതി
ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്
പുതിയ ആദായ നികുതി ബില്‍ അടുത്ത ആഴ്ച
ഇര്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വിദേശ നിക്ഷേപം
36 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഇളവ്
6 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നികുതിയില്ല
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയും, ഇവി ബാറ്ററികള്‍ക്ക് ഇളവ്
ഇന്ത്യ പോസ്റ്റിനെ ലോജിസ്റ്റിക്‌സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി പദ്ധതി നടപ്പിലാക്കും
സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പ ഒന്നരലക്ഷം കോടി വകയിരുത്തും
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഒരു ലക്ഷം രൂപ വരെ നികുതി ഇളവ്
പരിധി 50,000ത്തില്‍ നിന്ന് ഒരു ലക്ഷമാക്കി
ടിഡിഎസ് 6 ലക്ഷമാക്കി ഉയര്‍ത്തി
ബജറ്റിൻ്റെ പകുതി ഘട്ടം പിന്നിടുമ്പോൾ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 371ഉം നിഫ്റ്റി 99ഉം പോയിൻ്റ് താഴ്ന്നു.
ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി
അഞ്ച് IIT-കള്‍ക്ക് സഹായം. പട്ടികയില്‍ പാലക്കാട് IIT-യും. ഇന്ത്യയെ കളിപ്പാട്ട നിര്‍മ്മാണത്തിന്റെ ഹബ്ബാക്കി മാറ്റും
∙ ഒന്നര ലക്ഷം കോടി വകയിരുത്തും
∙ പുതിയ പദ്ധതികൾക്ക് 10 ലക്ഷം കോടി മൂലധനം അഞ്ച് വർഷത്തേക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates