ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫയല്‍/ പിടിഐ
India

കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രിമാരുടെ യോഗം ഇന്ന്; കേരളം എയിംസ് ആവശ്യപ്പെടും

എയിംസ് അടക്കമുള്ളവ യോഗത്തില്‍ ധനമന്ത്രി ഉന്നയിക്കും.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും തമ്മിലുള്ള യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തില്‍ വച്ചാണ് യോഗം.

സംസഥാന ധനമന്ത്രി കെ എന്‍ ബാലഗോപാലും യോഗത്തില്‍ പങ്കെടുക്കും. കാലാകാലങ്ങളായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് അടക്കമുള്ളവ യോഗത്തില്‍ ധനമന്ത്രി ഉന്നയിക്കും.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ ലഭിക്കാനുള്ളതായാണ് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട തന്നെ 2026 ബജറ്റില്‍ സംസ്ഥാനത്തിന് വേണ്ട പരിഗണന നല്‍കണമെന്ന ആവശ്യവും ധനമന്ത്രി ശക്തമായി ഉന്നയിക്കും.

യോഗത്തില്‍ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിര്‍ദ്ദേശങ്ങളും ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ തേടും. ഈ മാസം 28നാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ഒന്‍പതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതോടെ തുടര്‍ച്ചയായി ഒന്‍പത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടവും സ്വന്തമാകും.

Union Budget 2026, meeting of Finance Ministers today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫോണുകള്‍ കസ്റ്റഡിയില്‍, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി എസ്‌ഐടി; പൊലീസിനോട് നിസ്സഹകരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

'അര ഡസന്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കില്‍ കട്ടിളപ്പാളി പൊളിക്കുമോ, സ്വര്‍ണം രാജ്യാന്തര കള്ളന്‍മാര്‍ക്ക് വിറ്റോ?'

സെർവിക്കൽ കാൻസർ എങ്ങനെ തിരിച്ചറിയാം; അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ

കരളിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താം ഈ പാനീയങ്ങളിലൂടെ

'സാരമില്ല, തൊണ്ടിമുതലിന്റെ കൂട്ടത്തില്‍ അത് സാവധാനം എടുപ്പിച്ചോളും'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് പി സരിന്‍

SCROLL FOR NEXT