Nirmala Sitharaman ഫയല്‍/ പിടിഐ
India

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചരിത്രത്തിലാദ്യമായി ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നു എന്ന അപൂര്‍വതയും ഇത്തവണയുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 നാണ് ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റെന്ന അപൂർവതയുമുണ്ട്. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റാണിത്. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഇന്ന് പ്രവർത്തിക്കും.

തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിർമലയ്ക്കുണ്ട്. കൂടാതെ, മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോര്‍ഡിന് തൊട്ടടുത്തും നിർമലയെത്തുന്നു. ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചവരുടെ പട്ടികയിൽ പി ചിദംബരത്തിനൊപ്പം രണ്ടാം സ്ഥാനത്തും നിർമലയെത്തും.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ എന്തു പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കേരളത്തെ സംബന്ധിച്ചടുത്തോളം അതിവേഗ റെയിൽ പാതയും എയിംസും വയനാട് പുനരധിവാസ ഫണ്ടുമൊക്കെയാണ് വലിയ പ്രതീക്ഷയായിട്ടുള്ളത്. indiabudget.gov.in വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ബജറ്റ് പ്രസംഗം ലഭ്യമാകും.

The Union Budget will be presented today. Finance Minister Nirmala Sitharaman will present the budget in the Lok Sabha at 11 am.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടപാടുകളിൽ നേട്ടം, സ്ഥാന കയറ്റം നേടും

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

SCROLL FOR NEXT