Union Cabinet approves bonus of Rs 1865.68 crore for railway employees ഫയല്‍
India

റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ്, 1865.68 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മികച്ച പ്രകടനത്തിന് അംഗീകാരമായി റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ്. പത്ത് ലക്ഷത്തിലധികം റെയില്‍വേ ജീവനക്കാര്‍ക്കാണ് 78 ദിവസത്തെ ബോണസ് ലഭിക്കുക. ബോണസിനായി 1865.68 കോടി രൂപ നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. കൂടാതെ വിവിധ മേഖലകളിലെ വികസനത്തിനും അധിക എംബിബിഎസ്, പിജി സീറ്റുകള്‍ക്കും കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

ഇതിന് പുറമെ ഇന്ത്യയുടെ സമുദ്ര മേഖലക്ക് വേണ്ടി വലിയ പ്രഖ്യാപനങ്ങള്‍ മന്ത്രിസഭ യോഗത്തില്‍ ഉണ്ടായി. കപ്പല്‍ നിര്‍മാണ, സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ 69,725 കോടി രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

Union Cabinet approves bonus of Rs 1865.68 crore for railway employees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍ഡിആര്‍എഫിന്റെ ആദ്യസംഘം സന്നിധാനത്ത്; ശബരിമലയില്‍ ഇന്നുമുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

എപ്സ്റ്റീന്‍ ഫയലുകള്‍ വെളിച്ചം കാണും!, ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

വന്യജീവി ആക്രമണത്തിലെ വിളനാശം ഇനി പ്രാദേശിക ദുരന്തം; നഷ്ടപരിഹാരം ലഭിക്കും

വരുമാനം വര്‍ധിക്കും, ഈ ആഴ്ച നിങ്ങളുടെ സാമ്പത്തികനില അറിയാം

SCROLL FOR NEXT