Amit Shah In Loksabha PTI
India

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ആയിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ മണ്ഡല പുനര്‍നിര്‍ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന വാദം തെറ്റെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡീലിമിറ്റേഷനെക്കുറിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തെറ്റായ ഒരു കഥ പ്രചരിപ്പിക്കുകയാണെന്നും, ഡീലിമിറ്റേഷനുശേഷം ദക്ഷിണേന്ത്യ പോലും നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ആയിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

മണ്ഡല പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണം വിശദീകരിച്ച് കൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം. 50 ശതമാനം സീറ്റ് വര്‍ദ്ധനവ് ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കും. തമിഴ്നാട്ടില്‍ 20 , കേരളത്തില്‍ 10 സീറ്റുകള്‍, തെലങ്കാന 9 സീറ്റുകള്‍, ആന്ധ്രാപ്രദേശ് 13 സീറ്റുകള്‍ എന്നിങ്ങനെ വര്‍ധനയുണ്ടാകും. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മൊത്തം ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 129 സീറ്റുകളില്‍ നിന്ന് 195 ആയി ഉയരും. ഉത്തര്‍പ്രദേശിന് ശേഷം ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ എംപിമാരുള്ള രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 24 സീറ്റുകള്‍ കൂടി ഉണ്ടാകുമെന്നും അമിത്ഷാ അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങള്‍ക്കും 50 ശതമാനം സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷവും അതേപടി തുടരും. തമിഴ്‌നാടിന്റെ സീറ്റ് വിഹിതം 7.18 ശതമാനത്തില്‍ നിന്ന് 7. 23 ശതമാനമായി ഉയരും. കര്‍ണാടകയുടെ സീറ്റ് 28 ല്‍ നിന്ന് 42 ആയി ഉയരും.

എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകള്‍ 50 ശതമാനം വര്‍ദ്ധിക്കുമെന്ന് ഉറപ്പു നല്‍കാനും അമിത് ഷാ തയ്യാറായി. യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ മണ്ഡല പുനര്‍നിര്‍ണയ നിയമമാണ് പിന്തുടരുന്നത്. മണ്ഡല പുനര്‍നിര്‍ണയ ചട്ടങ്ങള്‍ നടപ്പാക്കിയത് യുപിഎ സര്‍ക്കാരാണ്. തെക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടം ഉണ്ടാകില്ലെന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി നല്‍കുന്ന ഉറപ്പാണ്. വിശദമായ റിപ്പോര്‍ട്ട് നാളെ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യം അവസാനിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അതിനുള്ള അധികാരം ആര്‍ക്കുമില്ലെന്നും അമിത് ഷാ പറഞ്ഞു.

Union home minister Amit Shah women's reservation bill and delimitation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം; ഡോ. റാമിനെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ നിന്ന് പുറത്താക്കി

യുഎഇ യിൽ ഏപ്രിൽ 20 മുതൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കും, സ്കൂൾ ബസ് ഓടില്ല, രക്ഷിതാക്കളും വിദ്യാർത്ഥികളും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍; ഡോക്ടര്‍ എംകെ റാമിനെ പുറത്താക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

റിപ്പര്‍ ചന്ദ്രന്‍ കേസിലെ ദൃക്‌സാക്ഷി വീടിനകത്ത് മരിച്ച നിലയില്‍

നേമത്ത് ശിവന്‍കുട്ടിക്കെതിരെ പ്രവര്‍ത്തിച്ചു; ജില്ലാ നേതാവിനെ പുറത്താക്കി സിപിഐ

SCROLL FOR NEXT