രാഹുല്‍ഗാന്ധി, അശ്വിനി വൈഷ്ണവ്/ പിടിഐ 
India

'രാജ്യഭരണം ജന്മാവകാശമാണെന്ന് ധരിച്ചു; കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല'

'താന്‍ പ്രത്യേക കുടുംബത്തില്‍ ജനിച്ചതിനാല്‍ ഭരണഘടനയ്ക്കും കോടതിക്കും പാര്‍ലമെന്റിനും മുകളിലാണെന്ന് അദ്ദേഹം കരുതുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യഭരണം തന്റെ ജന്മാവകാശമാണെന്ന് രാഹുല്‍ഗാന്ധി ധരിച്ചു. ഭരണഘടനയ്ക്കും നിയമത്തിനുമെല്ലാം മുകളിലാണ് താനെന്നാണ് അദ്ദേഹം കരുതിയതെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചു. 

താന്‍ പ്രത്യേക കുടുംബത്തില്‍ ജനിച്ചതിനാല്‍ ഭരണഘടനയ്ക്കും കോടതിക്കും പാര്‍ലമെന്റിനും മുകളിലാണെന്ന് അദ്ദേഹം കരുതുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളിലാണെന്നും രാഹുല്‍ വിചാരിക്കുന്നു. രാഹുല്‍ ഗാന്ധി ഒബിസി സമുദായത്തെ അപമാനിച്ചു. കോടതിയില്‍ നിന്നും ഇത്തരമൊരു തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി പ്രതീക്ഷിച്ചില്ല.

കോടതി ശിക്ഷിച്ചപ്പോള്‍, കോടതിക്ക് തെറ്റുപറ്റിയെന്നാണ് രാഹുല്‍ ഇപ്പോള്‍ പറയുന്നത്. തനിക്കെതിരെ ഒരു കോടതിക്കും വിധി പറയാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി കരുതുന്നു. അയോഗ്യനാക്കപ്പെടാന്‍ കാരണം രാഹുല്‍ ഗാന്ധിയുടെ ധാര്‍ഷ്ട്യമാണ്. അധികാരം ജന്മാവകാശമാണെന്ന ധാരണയാണ് ഇതിനെല്ലാം കാരണം. 

എല്ലാ അഴിമതിക്കാരും ഇപ്പോള്‍ ഒരു വേദിയില്‍ എത്തിയിരിക്കുകയാണ്. ജനങ്ങള്‍ക്ക് നല്‍കേണ്ട എല്ലാ കാര്യങ്ങളും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന് ഇത് സ്വീകാര്യമല്ല. അഴിമതിയുടെ നാളുകളിലേക്ക് മടങ്ങാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു