തിരുപ്പതി ലഡു ഫെയ്‌സ്ബുക്ക്
India

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ്: ക്ഷേത്രത്തിന് നല്‍കിയ നെയ്യില്‍ മായമില്ല, ആരോപണങ്ങള്‍ തെറ്റെന്ന് കമ്പനി

മ്പനി മായം ചേര്‍ത്ത എണ്ണ നല്‍കിയതിന് തെളിവില്ലെന്നും നെയ്യേക്കാള്‍ വില കൂടിയതാണ് മത്സ്യ എണ്ണയെന്നും തമിഴ്നാട് ആസ്ഥാനമായുള്ള എആര്‍ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറായ കണ്ണന്‍ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായി ഭക്തര്‍ക്കു നല്‍കുന്ന ലഡു തയാറാക്കിയത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി നെയ്യ് വിതരണം ചെയ്ത് കമ്പനി. കമ്പനി മായം ചേര്‍ത്ത എണ്ണ നല്‍കിയതിന് തെളിവില്ലെന്നും നെയ്യേക്കാള്‍ വില കൂടിയതാണ് മത്സ്യ എണ്ണയെന്നും തമിഴ്നാട് ആസ്ഥാനമായുള്ള എആര്‍ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡിലെ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറായ കണ്ണന്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ മായം കലര്‍ന്ന നെയ്യ് വിതരണം ചെയ്‌തെന്ന് ചൂണ്ടികാട്ടി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കമ്പനിക്കെതിരെ നിയമനടപടി ആരംഭിക്കുകയും കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ആരോപണങ്ങള്‍ നിഷേധിച്ച് കമ്പനി രംഗത്തുവന്നത്. ലഡു തയ്യാറാക്കാന്‍ കമ്പനി നല്‍കിയ നെയ്യില്‍ മൃഗക്കൊഴുപ്പിന്റെ അംശം കണ്ടെത്തിയെന്ന ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ (എന്‍ഡിഡിബി) റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ അധികൃതര്‍ നിയമനടി ആരംഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

''മായം കലര്‍ന്നിട്ടുണ്ടെന്ന ആരോപണങ്ങള്‍ ഞങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുന്നു. മാത്രവുമല്ല മീനെണ്ണയ്ക്ക് നെയ്യേക്കാള്‍ വില കൂടുതലാണ് എന്നതിനാല്‍ മീന്‍ എണ്ണ ചേര്‍ത്തെന്ന വാദം തെറ്റാണ്. ഇത്തരത്തിലുള്ള ഏതെങ്കിലും മായം ചേര്‍ത്താല്‍ ഉത്പന്നത്തിന്റെ മണത്തിലൂടെ തന്നെ അറിയാന്‍ സാധിക്കുമെന്നും'' ഒരു തമിഴ് മാധ്യമത്തോട് ക്വാളിറ്റി കണ്‍ട്രോള്‍ കണ്ണന്‍ പറഞ്ഞു,

1988-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് കമ്പനി ഇത്തരം ആരോപണങ്ങള്‍ നേരിടുന്നതെന്നും തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ആകെ നെയ്യിന്റെ വളരെ ചെറിയ അളവ് മാത്രമാണ് കമ്പനി നല്‍കുന്നതെന്നും കണ്ണന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT