പ്രതീകാത്മക ചിത്രം 
India

വരന്റെ തലയില്‍ വിഗ്, കണ്ടെത്തിയത് മണ്ഡപത്തില്‍വച്ച്; വധു തലകറങ്ങിവീണു, കല്യാണം മുടങ്ങി

വരന്‍ വിഗ് ധരിച്ചിരിച്ചിട്ടുണ്ടെന്ന് വിവാഹ മണ്ഡപത്തില്‍ വച്ചു തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു

Author : സമകാലിക മലയാളം ഡെസ്ക്

ഇറ്റാവ (യുപി): വരന്‍ വിഗ് ധരിച്ചിരിച്ചിട്ടുണ്ടെന്ന് വിവാഹ മണ്ഡപത്തില്‍ വച്ചു തിരിച്ചറിഞ്ഞ വധു ബോധം കെട്ടു വീണു. ബോധം വന്നപ്പോല്‍ പെണ്‍കുട്ടി വിവാഹത്തിനു സമ്മതിക്കാത്തതിനെത്തുടര്‍ന്നു കല്യാണം മുടങ്ങി. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ ഭര്‍ത്താനയിലാണ് സംഭവം.

മാലയിടല്‍ ചടങ്ങിനിടെയാണ് വരന്‍ തലമുടിയില്‍ അസാധാരണമായി ശ്രദ്ധിക്കുന്നതായി വധുവിനു തോന്നിയത്. വിവാഹ അലങ്കാരങ്ങളുടെ ഭാഗമായി വച്ച പരമ്പരാഗത തലപ്പാവ് ഇടയ്ക്കിടെ ശരിക്കുന്നതു വധു ശ്രദ്ധിച്ചു. ഇതിനിടെ വധുവിന് ഒപ്പമുണ്ടായിരുന്നവര്‍ രഹസ്യം കണ്ടെത്തുകയും ചെയ്തു, വരന്‍ കഷണ്ടിയാണ്. 

കൂട്ടുകാരികളില്‍നിന്നു വിവരം അറിഞ്ഞ വധു ബോധരഹിതയായി നിലം പതിച്ചു. പെട്ടെന്നുണ്ടായ വീഴ്ചയില്‍ എന്താണ് കാര്യമെന്നറിയാതെ എല്ലാവരും പരിഭ്രമിച്ചു. മുഖത്തു വെള്ളം തളിച്ച് പെണ്‍കുട്ടിയെ ഉണര്‍ത്തിയപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.

തലയില്‍ മുടിയില്ലാത്ത ആളെ കല്യാണം കഴിക്കാനില്ലെന്ന് വധു ഉറച്ച നിലപാടെടുത്തു. വീട്ടുകള്‍ കഴിയുംവിധമെല്ലാം പറഞ്ഞു നോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ കല്യാണം നടക്കാതെ വരനും പാര്‍ട്ടിക്കും തിരിച്ചുപോവേണ്ടിവന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT