പ്രതീകാത്മക ചിത്രം 
India

ഉത്തേജന ഗുളിക കഴിച്ച് ബലാത്സംഗം; കോളജ് വിദ്യാര്‍ഥിനി രക്തംവാര്‍ന്ന് മരിച്ചു; 25കാരന്‍ അറസ്റ്റില്‍

ബലാത്സംഗത്തിന് മുന്‍പ് യുവാവ് ഉത്തേജന ഗുളിക കഴിച്ചിരുന്നതായും എതിര്‍പ്പ് വകവെക്കാതെ യുവതി ബോധരഹിതയാകുന്നതുവരെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയെന്നും പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സ്വകാര്യഭാഗങ്ങളിലെ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ബലാത്സംഗത്തിനിരയായ കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ 25കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. രാജ്ഗൗതം എന്നയാളാണ് അറസ്റ്റിലായത്. സംഭവസമയത്ത് പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നെന്നും പൊലീസ് പറഞ്ഞു. 

ബലാത്സംഗത്തിന് മുന്‍പ് യുവാവ് ഉത്തേജന ഗുളിക കഴിച്ചിരുന്നതായും എതിര്‍പ്പ് വകവെക്കാതെ യുവതി ബോധരഹിതയാകുന്നതുവരെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവം വരുന്നത് കണ്ട ഇയാള്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നെന്നും ുപൊലീസ് പറഞ്ഞു. 

ഇളയസഹോദരി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കട്ടിലില്‍ അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ബലാത്സംഗം സ്ഥിരീകരിച്ചത്. സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ അമിതമായ രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

യുവതി തനിച്ചാണെന്ന് അറിഞ്ഞാണ് വീട്ടിലെത്തിയതെന്നും ബലാത്സംഗം ചെയ്തതെന്നും യുവാവ് പൊലീസിനോട് സമ്മതിച്ചു. അവളുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് അമിതമായ രക്തസ്രാവം ഉണ്ടായതായും ഇതിന് പിന്നാലെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

SCROLL FOR NEXT