വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു 
India

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അക്രമികള്‍ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: വിവാഹവേദിയിലേക്ക് പുറപ്പെട്ട 27കാരനായ വരനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഖേടസരായി മേഖലയിലെ ബിബിപുര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ബദാവുര്‍ ഗ്രാമനിവാസിയായ ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അക്രമികള്‍ ആസാദിന്റെ വിവാഹഘോഷയാത്രയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ പറഞ്ഞു. ആസാദിനു നേരെ പലതവണയാണ് വെടിയുതിര്‍ത്തത്. അയാള്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നുവെന്നും ശ്രീവാസ്തവ പറഞ്ഞു.

സംഭവത്തിനു പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു. ഉടന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ആസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതികളെ കണ്ടെത്താനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച പരിശോധന നടത്തിവരികയാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

Groom Killed In Jaunpur Wedding Procession Shooting

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

കല്യാണ ചെക്കൻ റെഡി; അനിരുദ്ധ്- കാവ്യ വിവാഹാഘോഷങ്ങൾക്ക് തുടക്കം

ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ നിന്ന് ഷോക്കേറ്റു; രണ്ട് വിദേശികള്‍ക്ക് ദാരുണാന്ത്യം

ഏഴുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് എംപിവി തൊട്ട് ഫെയ്‌സ് ലിഫ്റ്റുകള്‍ വരെ; അറിയാം വരാനിരിക്കുന്ന നാലു പുതിയ മാരുതി കാറുകള്‍

നേതാക്കളെ കുടുക്കാന്‍ ഒളി കാമറ വച്ചു; കര്‍ണാടകയില്‍ മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പുറത്ത്