പ്രതീകാത്മക ചിത്രം 
India

രണ്ടുവര്‍ഷം നീണ്ട തിരച്ചില്‍; യുവതിയുടെ അസ്ഥികൂടം കാമുകന്റെ മുറിയ്ക്കുള്ളില്‍; പ്രതികളെ വലയിലാക്കി പൊലീസ്

2020 നവംബര്‍ ഇരുപതുമുതലാണ് ബിക്രം സിങ്ങിന്റെ മകള്‍ ഖുശ്ബുവിനെ കാണാതായാതെന്ന് പൊലിസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ഫിറോസാബാദ്: രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയില്‍ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫിറോസാബാദിലെ കിത്തൗട്ട് ഗ്രാമത്തിലാണ് സംഭവം. 

2020 നവംബര്‍ ഇരുപതുമുതലാണ് ബിക്രം സിങ്ങിന്റെ മകള്‍ ഖുശ്ബുവിനെ കാണാതായാതെന്ന് പൊലിസ് പറഞ്ഞു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 366, 363 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു. രണ്ടുവര്‍ഷമായി ഖുശ്ബുവിനും ഗൗരവിനും വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നെന്ന് സിര്‍സാഗഞ്ച് സര്‍ക്കിള്‍ ഓഫീസ് അനിവേശ് കുമാര്‍ പറഞ്ഞു.

ശനിയാഴ്ചയാണ് ഗൗരവ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. വിവാഹത്തിനായി ഖുശ്ബു സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നെന്ന് ഗൗരവ് പൊലീസിന് മൊഴി നല്‍കി. നവംബര്‍ 21ന് യുവതിയെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിയില്‍ കുഴിച്ചിടുകയും പിന്നാലെ കുടുംബസമേതം നാടുവിടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT