മാൻസി പാണ്ഡെ 
India

ഭാര്യാ സഹോദരന്‍റെ മകളുമായി അവിഹിത ബന്ധം; മറ്റൊരു കല്യാണത്തിന് തയ്യാറായതോടെ യുവതിയെ കൊന്നു

വിവാഹത്തില്‍ നിന്ന് പിന്‍മാറാതിരുന്നത് പ്രകോപനമായി.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: യുപിയിലെ ഹർദോയിൽ ഭാര്യാ സഹോദരന്റെ മകളെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ പ്രതി പിടിയിൽ. 22കാരിയ ശ്വാസംമുട്ടിച്ച് കൊന്ന സംഭവത്തിൽ മണികാന്ത് ദ്വിവേദി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മണികാന്ത് ദ്വിവേദി കൊല്ലപ്പെട്ട മാൻസി പാണ്ഡെയും തമ്മിൽ ഏറെ നാളായി വിവാഹേതര ബന്ധം പുലർത്തിയിരുന്നു. അടുത്തിടെ മാൻസി മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് മണികാന്തിനെ പ്രകോപിതനാക്കിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. രക്ഷാബന്ധൻ ദിവസം അമ്മായിയുടെ വീട്ടിലെത്തിയ മാൻസിയെ പ്രതി വിവാഹത്തിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടെങ്കിലും നടക്കാതെ വന്നതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. പ്രതി പെൺകുട്ടിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം ഉപേക്ഷിച്ചു. ശേഷം പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഓടിക്കൊണ്ടിരുന്ന ബസിൽ ഉപേക്ഷിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടർന്ന് പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് മാൻസി ഒളിച്ചോടിപ്പോയെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ സംശയം തോന്നി പിതാവ് പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിലാണ് പ്രതിയുടെ കള്ളക്കളി പുറം ലോകം അറിയുന്നത്. ചോദ്യം ചെയ്യലിൽ പ്രതി പെൺകുട്ടിയുമായി രണ്ട് വർഷത്തിലേറെയായി വിവാഹേതര ബന്ധം പുലർത്തിയിരുന്നതായി സമ്മതിച്ചു. നവംബർ 27നായിരുന്നു പെൺകുട്ടിയുടെ വിവാഹ നിശ്ചയം. വിവാഹത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടത് അനുസരിക്കാതെയിരുന്നതാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി മൊഴി നൽകി. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT