പ്രതീകാത്മക ചിത്രം 
India

സ്വന്തം വീട്ടില്‍ പോകണമെന്ന് നിര്‍ബന്ധിച്ചു; 24കാരന്‍ ഭാര്യയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തി

 ഉത്തര്‍പ്രദേശില്‍ ഭാര്യയെ 24കാരന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയെ 24കാരന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി. സ്വന്തം വീട്ടില്‍ കൊണ്ടുപോകണമെന്ന് പറഞ്ഞ് ആവര്‍ത്തിച്ച് നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സഹറാന്‍പൂര്‍ തെലിപുരയിലാണ് സംഭവം. 24കാരനായ കലീം അലിയാണ് ശ്യാമയെ കൊലപ്പെടുത്തിയത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ശ്യാമ സ്വന്തം വീട്ടില്‍ കൊണ്ടുപോകണമെന്ന് നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

അയല്‍വാസികള്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടതായി അയല്‍വാസികള്‍ പറയുന്നു. ഉടന്‍ തന്നെ ശ്യാമയുടെ വീട്ടില്‍ പോയി വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. അതിനിടെ ഇടയ്ക്കിടെ വീട്ടില്‍ പോകണമെന്ന് നിര്‍ബന്ധിക്കുന്ന ശ്യാമയുടെ പ്രകൃതത്തില്‍ മടുത്തതായി മുറുമുറുത്ത് കൊണ്ട് കലീം പുറത്തേയ്ക്ക് ഇറങ്ങിപ്പോകുന്നത് കണ്ടതായും അയല്‍വാസികള്‍ പറഞ്ഞതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT