ബികെയു നേതാവ് രാകേഷ് ടികായത് കര്‍ഷക സമരത്തില്‍/ഫയല്‍ 
India

2017ല്‍ ബിജെപിയെ ജയിപ്പിക്കുന്നതില്‍ നിര്‍ണായക ശക്തി; ഇത്തവണ പിന്തുണ എസ്പിക്ക്: നിലപാട് വ്യക്തമാക്കി ഭാരതീയ കിസാന്‍ യൂണിയന്‍

കേന്ദ്രസര്‍ക്കാരിന് എതിരായ കര്‍ഷക സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച സംഘടനയാണ് ഭാരതീയ കിസാന്‍ യൂണിയന്‍

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍. സിസൗലിയില്‍ നടന്ന പൊതുയോഗത്തില്‍ വെച്ചാണ് കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നരേഷ് ടികായത് എസ്പിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ വിഭാഗം ബിജെപിക്കൊപ്പമായിരുന്നു. 

'ജനങ്ങള്‍ എസ്പി-ആര്‍എല്‍ഡി സഖ്യത്തെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്' എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് എതിരായ കര്‍ഷക സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച സംഘടനയാണ് ഭാരതീയ കിസാന്‍ യൂണിയന്‍. നരേഷ് ടികായതിന്റെ സഹോദരനും ബികെയു ദേശീയ വക്താവുമായ രാകേഷ് ടികായത് സമരത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു. 

ലഖിംപുര്‍ ഖേരി കൂട്ടക്കൊലയ്ക്ക് പിന്നാലെ, കര്‍ഷകര്‍ മഹാപഞ്ചായത്ത് നടത്തി ബിജെപിക്ക് എതിരെ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചിട്ടും ബിജൈപിക്കൊപ്പം സഹകരിക്കേണ്ട എന്ന തീരുമാനത്തിലാണ് ബികെയു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT