ചന്ദ്രശേഖര്‍ ആസാദ്/പിടിഐ 
India

യോഗിക്കെതിരെ ഗൊരഖ്പുരില്‍ മത്സരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ്

ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പുരില്‍ നിന്ന് ആസാദ് ജനവിധി തേടുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. 

നേരത്തെ, സമാജ്‌വാദി പാര്‍ട്ടിയുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ ആസാദ് ശ്രമിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയമായതിന് പിന്നാലെ ആസാദ് സമാജ് പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. 

എസ്പി നൂറു സീറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞാലും അവര്‍ക്കൊപ്പം ഇനി പോകില്ല. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ മറ്റു പാര്‍ട്ടികളെ സഹായിക്കും എന്നും ആസാദ് പറഞ്ഞിരുന്നു. 

ബിജെപിയുടെ ഉറച്ച മണ്ഡലങ്ങളില്‍ ഒന്നാണ് ഗൊരഖ്പുര്‍. ആദ്യമായാണ് യോഗി ആദിത്യനാഥ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞതവണ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വഴി തെരഞ്ഞെടുക്കപ്പെട്ടാണ് യോഗി മുഖ്യമന്ത്രിയായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SCROLL FOR NEXT