കേദാര്‍നാഥ് ക്ഷേത്രം 
India

'പ്രൊപ്പോസൽ വൈറലായി'; കേദാര്‍നാഥില്‍ മൊബൈല്‍ ഫോണിനും ഫോട്ടോഗ്രാഫിക്കും വിലക്ക്

അടുത്തിടെ ക്ഷേത്രത്തിന് മുന്‍പില്‍ വെച്ച് വിവാഹാഭ്യര്‍ഥന നടത്തുന്ന യുവതിയുടെ വിഡിയോ വൈറലായതിന് പിന്നാലെയാണ് ക്ഷേത്രഭാരവാഹികളുടെ നടപടി.

സമകാലിക മലയാളം ഡെസ്ക്


ഡെറാഢൂണ്‍: കേദാര്‍നാഥ് ക്ഷേത്രത്തിലും പരിസരത്തും മൊബൈല്‍ ഫോണ്‍, കാമറകള്‍ എന്നിവ ഉപയോഗിക്കുന്നതിന് വിലക്ക്. അടുത്തിടെ ക്ഷേത്രത്തിന് മുന്‍പില്‍ വെച്ച് വിവാഹാഭ്യര്‍ഥന നടത്തുന്ന യുവതിയുടെ വിഡിയോ വൈറലായതിന് പിന്നാലെയാണ് ക്ഷേത്രഭാരവാഹികളുടെ നടപടി.

ക്ഷേത്രപരിസരത്ത് പലയിടത്തും 'മൊബൈല്‍ ഫോണുമായി ക്ഷേത്രപരിസരത്ത് പ്രവേശിക്കരുത്' എന്നെഴുതിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. 'ക്ഷേത്രത്തിനകത്ത് ഏതെങ്കിലും തരത്തിലുള്ള ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും കര്‍ശനമായി നിരോധിച്ചിരിക്കുന്നു, നിങ്ങള്‍ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്'. ദര്‍ശനത്തിനെത്തുന്നവര്‍ 'മാന്യമായ വസ്ത്രം' ധരിക്കാനും ക്ഷേത്രപരിസരത്ത് കൂടാരങ്ങളോ ക്യാമ്പുകളോ സ്ഥാപിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ക്ഷേത്രം ഭാരവാഹികള്‍ സന്ദര്‍ശകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ലംഘനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.  ബദരീനാഥ് ക്ഷേത്രത്തില്‍ നിന്ന് ഇതുവരെ ഇത്തരത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇത്തരം  ബോര്‍ഡുകള്‍ അവിടെയും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു ബദരിനാഥ്- കേദാര്‍നാഥ് ക്ഷേത്രം പ്രസിഡന്റ് അജേന്ദ്ര അജയ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT