പ്രതീകാത്മക ചിത്രം 
India

ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ സമ്മര്‍ദ്ദം; ബിജെപി നേതാവായ യുവതി ആത്മഹത്യ ചെയ്തു; ഭര്‍ത്താവ് അറസ്റ്റില്‍

വീട്ടിലെ മുറിക്കകത്ത് സീലിങ്ങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ആണ്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജെപി നേതാവായ യുവതിയെ ബുധനാഴ്ചയാണ് വീട്ടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ജില്ലാ പഞ്ചായത്ത് അംഗമായി ശ്വേത സിങ് ഗൗറിന്റെ ഭര്‍ത്താവവ് ദീപക് സിങ്ങാണ് അറസ്റ്റിലായതെന്ന് ബന്ദ അഡീഷണല്‍ പൊലീസ് സൂപ്രണ്ടന്റ് ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു. വാഹനപരിശോധനയ്ക്കിടെയാണ് ദീപക് അറസ്റ്റിലായത്.

വീട്ടിലെ മുറിക്കകത്ത് സീലിങ്ങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയൊന്നും കണ്ടെത്തിയിരുന്നില്ല. സഹോദരിയെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് ഭര്‍ത്താവിനും ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കുമെതിരെ യുവാവ് പാലീസില്‍ പരാതി നല്‍കിയിരുന്നു.ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ തന്റെ സഹോദരിയെ ഇവര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയതായും അതിന് കഴിയാതെ വന്നപ്പോള്‍ നിരന്തരം പരിഹസിച്ചതായും സഹോദരന്‍ പരാതിയില്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ഇനി ധൈര്യമായിരിക്കാം!; വീടുകളുടെയും ഫ്‌ലാറ്റുകളുടെയും സുരക്ഷ 24 മണിക്കൂറും; പുതിയ സംവിധാനം 'റെഡി'

പാലക്കാട് എലിവിഷം ഉള്ളില്‍ചെന്ന് യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

എട്ടുമണിയോടെ പിന്‍വശത്തു കൂടി വീടിനുള്ളില്‍ കയറി, തക്കം പാര്‍ത്ത് ഒളിച്ചിരുന്നു; 16 കാരിയെ കൊന്നത് വന്‍ ആസൂത്രണത്തോടെയെന്ന് പൊലീസ്

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

SCROLL FOR NEXT