ദാരാ സിങ് ചൗഹാന്‍ /എഎന്‍ഐ 
India

യുപിയില്‍ ബിജെപിയെ ഞെട്ടിച്ച് വീണ്ടും രാജി; ഒരു മന്ത്രി കൂടി പാര്‍ട്ടി വിട്ടു

രണ്ടു ദിവസത്തിനിടെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം ആറായി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നില്‍ക്കെ ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച് ഒരു മന്ത്രി കൂടി രാജിവച്ചു. വനം പരിസ്ഥിതി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ദാരാ സിങ് ചൗഹാന്‍ ആണ് രാജിവച്ചത്. ഇതോടെ രണ്ടു ദിവസത്തിനിടെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം ആറായി. ദാരാ സിങ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.

ദലിതുകളുടെയും പിന്നാക്ക സമുദായത്തിന്റെയും പിന്തുണയോടെ അധികാരത്തില്‍ വന്ന ബിജെപി അവരെ തീര്‍ത്തും അവഗണിക്കുകയായിരുന്നെന്ന് ദാരാ സിങ് ചൗഹാന്‍ പറഞ്ഞു. രാജിവച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചൗഹാന്‍. ഭാവി പരിപാടികള്‍ അണികളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ചൗഹാന്‍ പറഞ്ഞു. 

മന്ത്രി സ്വാമി പ്രസാദ് മൗര്യ, തിഹാര്‍ എംഎല്‍എ റോഷന്‍ ലാല്‍ വെര്‍മ, ബില്‍ഹര്‍ എംഎല്‍എ ഭഗവതി പ്രദാസ് സാഗര്‍, തിംദ്‌വാരി എംല്‍എ ബ്രജേഷ് പ്രജാപതി എന്നിവര്‍ ഇന്നലെ പാര്‍ട്ടി വിട്ടിരുന്നു. 

കഴിഞ്ഞ അഞ്ചുവര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന പരാതികളില്‍ നടപടിയാകാതെ വന്നതോടെയാണ് ബിജെപി വിട്ടതെന്ന് റോഷന്‍ലാല്‍ പറഞ്ഞു.

എസ്പിയിലെത്തിയ സ്വാമി പ്രസാദ് മൗര്യയെ സ്വാഗതം ചെയ്യുന്നതായി അഖിലേഷ് യാദവ് പറഞ്ഞു. തനിക്കൊപ്പം നില്‍ക്കുന്ന സ്വാമി പ്രസാദിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്നു സ്വാമി പ്രസാദ് മൗര്യ. സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെയും ദലിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു.2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബിജെപിയില്‍ ചേര്‍ന്നത്. മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബിജെപി എംപിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി