ഉത്തര്‍പ്രദേശില്‍ ബിജെപി തൂത്തുവാരും; കര്‍ണാടകയിലും മോദി തരംഗം 
India

ഉത്തര്‍പ്രദേശില്‍ ബിജെപി തൂത്തുവാരും; കര്‍ണാടകയിലും മോദി തരംഗം

80 സീറ്റില്‍ എന്‍ഡിഎ സഖ്യം 68 മുതല്‍ 74 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 80 സീറ്റില്‍ എന്‍ഡിഎ സഖ്യം 68 മുതല്‍ 74 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 12 മുതല്‍ 16വരെ സീറ്റുകള്‍ നേടുമെന്നാണ് വിവിധ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ബിജെപി സഖ്യം നില മെച്ചപ്പെടുത്തുമെന്ന് പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലം പറയുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഉണ്ടാക്കാനാകില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലം. 28 ലോക്സഭാ സീറ്റുകളില്‍ 25 വരെ സീറ്റ് എന്‍ഡിഎ നേടുമെന്ന് ഇന്ത്യാ ടുഡെ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എബിപി ന്യൂസ് -ഡി ഡൈനാമിക് 23 സീറ്റാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത് കോണ്‍ഗ്രസിന് അഞ്ചു സീറ്റും പറയുന്നു. റിപ്പബ്ലിക് ടിവി- പി മാര്‍ക് 22 സീറ്റാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ആറ് സീറ്റ് കിട്ടുമെന്നുമാണ് പ്രവചനം. ജാന്‍കി ബാത്ത് എന്‍ഡിഎയ്ക്ക് 21 മുതല്‍ 23 വരെയാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് അഞ്ചു മുതല്‍ ഏഴ് വരെ സീറ്റ് നേടുമെന്നും പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍