Uttarakhand Flash floods PTI
India

മിന്നല്‍ പ്രളയത്തിന് കാരണം മേഘ വിസ്‌ഫോടനമല്ല?; കാലാവസ്ഥ പ്രതികൂലം, രക്ഷാദൗത്യം ദുഷ്‌കരമെന്ന് സൈന്യം, തിരച്ചില്‍ തുടരുന്നു

മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 130 പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ധാരാലി ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം മേഘ വിസ്‌ഫോടനമല്ലെന്ന് വിദഗ്ധരുടെ നിഗമനം. ഹിമാനിയുടെ തകര്‍ച്ചയോ, ഹിമ തടാകത്തിലുണ്ടായ വിസ്‌ഫോടനമോ ആകാം മിന്നല്‍ പ്രളയത്തിന് വഴിവെച്ചതെന്നാണ് ഉപഗ്രഹ ചിത്രങ്ങളും കാലാവസ്ഥ ഡാറ്റയും വിശകലനം ചെയ്തുകൊണ്ട് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന ഹിമപാതത്തിന്റെയോ, ഹിമാനികളുടെ പൊട്ടിത്തെറിയുടെയോ ലക്ഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

മിന്നല്‍ പ്രളയമുണ്ടായ ഉത്തരാഖണ്ഡിലെ ഹര്‍ഷിലില്‍6.5 മില്ലിമീറ്റര്‍ മഴയാണ് ചൊവ്വാഴ്ച പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിനിടെ 9 മില്ലിമീറ്റര്‍ മഴയാണ് ഹര്‍ഷിലില്‍ പെയ്തത്. ഭട്ട് വാരിയില്‍ 11 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. എന്നാല്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടാകാനുള്ള മഴയുടെ തോതിനേക്കാള്‍ വളരെ കുറവാണിതെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. 27 മില്ലിമീറ്റര്‍ മഴ പെയ്ത ജില്ലാ തലസ്ഥാനമാണ് അതിനേക്കാളെല്ലാം ഏറെ മഴ ലഭിച്ചിരുന്നതെന്നും കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് രോഹിത് പലലിയാല്‍ പറഞ്ഞു.

അതേസമയം മിന്നല്‍ പ്രളയവും മണ്ണിടിച്ചിലുമുണ്ടായ മേഖലകളില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണെന്ന് സൈന്യം സൂചിപ്പിച്ചു. 210 അംഗ സംഘമാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. 211 അംഗങ്ങളുടെ സൈനിക സംഘം ഉടന്‍ സ്ഥലത്തെത്തും. തിരച്ചിലിനായി വ്യോമസേന ഹെലികോപ്റ്ററും, കൂടുതല്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സേനാംഗങ്ങളും ധാരാലിയിലേക്ക് പോയിട്ടുണ്ട്.

മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 130 പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, എന്‍ഡിആര്‍എഫ്, എസ് ഡി ആര്‍എഫ് തുടങ്ങിയവരെല്ലാം സംയുക്തമായാണ് തിരച്ചില്‍ നടത്തിവരുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാനായി മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരകാശി ജില്ലയില്‍ നിയോഗിച്ചു. രക്ഷാദൗത്യത്തിന്റെ സ്ഥിതി വിലയിരുത്താനായി സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ദുരന്തബാധിത സ്ഥലത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ മുഖ്യമന്ത്രി ധാമിയെ വിളിച്ച് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Experts have concluded that the flash floods and landslides in Uttarakhand were not caused by cloudbursts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT