പുതിയ നിറത്തിൽ വന്ദേഭാരത് ട്രെയിനുകൾ/ ട്വിറ്റർ 
India

നിറം മാറി വന്ദേഭാരത്; വെള്ളയ്‌ക്കും നീലയ്‌ക്കും പകരം കാവിയും ​ഗ്രേയും

കാവി-ചാര നിറത്തിൽ വന്ദേഭാരത് ട്രെയിനുകൾ 

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വന്ദേഭാരത് ട്രെയിനുകൾക്ക് ഇനി പുതിയ നിറം. വെള്ളയും നീലയും നിറത്തിന് പകരം ഇനി കാവി-ചാര നിറത്തിലാണ് പുതിയ ട്രെയിനുകൾ പുറത്തിറങ്ങുക. നിലവിലുള്ളത് കഴുകി വൃത്തിയാക്കുന്നതിലുള്ള പ്രയാസം കാരണമാണ് പുതിയ നിറങ്ങൾ തെരഞ്ഞെടുത്തതെന്നാണ് വിവരം.

ചെന്നൈയിലെ ഇൻ​ഗ്രൽ കോച്ച് ഫാക്ടറിയിൽ പുതിയ ട്രെയിനുകളുടെ കോച്ച് നിർമാണം പുരോ​ഗമിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ചെന്നൈയിലെത്തി പുതിയ കോച്ചുകളുടെ നിർമാണ പുരോ​ഗതി വിലയിരുത്തി. നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് ചില സാങ്കേതിക പോരായ്‌മകൾ കണ്ടെത്തിയിട്ടുണ്ട്. അത് പരിഹരിച്ചാകും പുതിയ കോച്ചുകളുടെ നിർമാണമെന്നും മന്ത്രി അറിയിച്ചു.  

മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് പുതിയ വന്ദേഭാരത് കോച്ചുകൾ നിർമിച്ചത്. രാജ്യത്തെ തന്നെ എൻജിനീയർമാരും സാ​​ങ്കേതിക പ്രവർത്തകരുമാണ് നിർമാണത്തിനുണ്ടായിരുന്നത്. യാത്രക്കാരിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ കൂടി മുൻനിർത്തിയാണ് പുതിയ കോച്ചുകൾ ഡിസൈൻ ചെയ്തിരിക്കുന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം രണ്ട് വന്ദേഭാരത് എക്സ്പ്രസുകളുടെ കൂടി ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. ഗൊരഖ്പൂർ-ലക്നോ, ജോധ്പൂർ-സബർമതി റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ ഫ്ലാഗ് ഓഫുകളാണ് പ്രധാനമന്ത്രി നിർവഹിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT