ഫോട്ടോ: ട്വിറ്റർ 
India

രൂപകല്‍പ്പനയില്‍ ആകര്‍ഷണീയമായി വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍, ചിത്രങ്ങള്‍ പങ്കുവെച്ച് റെയില്‍വെ മന്ത്രി

2024 ആദ്യം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തുമെന്ന കുറിപ്പും ഒപ്പമുണ്ട്. 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രി ചിത്രങ്ങള്‍ പങ്കുവെച്ചത്. 2024 ആദ്യം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ എത്തുമെന്ന കുറിപ്പും ഒപ്പമുണ്ട്. 

മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് കാഴ്ചയില്‍ അതിഗംഭീരമായ രൂപകല്‍പ്പനയാണ് വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടേത്. വീതിയേറിയ ബര്‍ത്തുകള്‍, വെളിച്ചവും വൃത്തിയുമുള്ള അകത്തളം, കൂടുതല്‍ വലുപ്പമുള്ള ടോയ്‌ലറ്റുകള്‍, ഓരോ യാത്രികര്‍ക്കും പ്രത്യേകം ചാര്‍ജിങ് സൗകര്യങ്ങള്‍ എന്നിവയൊക്കെ പുതിയ കോച്ചുകളുടെ പ്രത്യേകതയാണ്. 

16 കോച്ചുകളുള്ള ട്രെയിന്‍ പൂര്‍ണമായും എസിയാണ്. നിലവില്‍ വന്ദേഭാരത് ട്രെയിനുകളിലുള്ള എല്ലാ സൗകര്യങ്ങളും സ്ലീപ്പര്‍ കോച്ചുകളിലും ഉണ്ടാകും. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് പുതിയ കോച്ചുകളും നിര്‍മിക്കുന്നത്. 2024 മാര്‍ച്ചിന് മുമ്പായി കോച്ചുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

Concept train - Vande Bharat (sleeper version)

Coming soon… early 2024 pic.twitter.com/OPuGzB4pAk

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

SCROLL FOR NEXT