ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് 
India

വരുണ്‍ സിങ്ങിന്റെ ആരോഗ്യനിലയില്‍ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി

വരുണ്‍ സിങ്ങിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി കര്‍ണാടക മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ. ശുഭസൂചനയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിലേക്ക് എത്തിച്ചതിന് ശേഷം വരുണ്‍ സിങ്ങിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്നുകളോട് പ്രതികരിക്കുന്നതായും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.എങ്കിലും ആരോഗ്യനില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. 

വരുണ്‍ സിങ്ങിനെ കര്‍ണാടക മുഖ്യമന്ത്രി  സന്ദര്‍ശിച്ചു

ബംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയ വരുണ്‍ സിങ്ങിനെ കര്‍ണാടക മുഖ്യമന്ത്രി വ്യാഴാഴ്ച രാത്രി സന്ദര്‍ശിച്ചിരുന്നു. വിദഗ്ധ ചികിത്സക്കായി വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ നിന്ന് ബംഗളൂരൂവിലേക്ക് വരുണ്‍ സിങ്ങിനെ മാറ്റുകയായിരുന്നു. 

ജിവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് വരുണ്‍ സിങ് ഉള്ളതെന്ന് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതായും അദ്ദേഹം പറഞ്ഞു. വരുണ്‍ സിങ്ങിന് 45 ശതമാനം പൊള്ളതേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT