Veeramani POCSO Case Shocking Details Emerge As More Victims Record Statements. special arrangment
India

പണവും സമ്മാനവും നൽകി വലയിലാക്കും; പെൺകുട്ടികളെ എത്തിക്കാൻ കൂട്ടു നിന്നത് ഭാര്യ; വ്യവസായി ആര്‍ വീരമണി ഉള്‍പ്പെട്ട കേസിലെ വിവരങ്ങൾ പുറത്ത്

പൊലീസ് നൽകിയ റിപ്പോർട്ട് പോക്‌സോ കോടതി തള്ളുകയും അന്വേഷണം തുടരാൻ നിർദേശിക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആര്‍ വീരമണി ഉള്‍പ്പെട്ട പോക്‌സോ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. 12നും15നും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടികളെ എത്തിക്കുന്നതിൽ പ്രതിയുടെ സഹായി മഹേന്ദ്ര സിംഹനും ഭാര്യ ശാന്തിയും ഇടപെട്ടു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

2025 ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പൊലീസിന് ലഭിച്ചതോടെയാണ് കേസിന്റെ തുടക്കം. ദൃശ്യത്തിലുള്ള വ്യക്തി വീരമണിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. എന്നാൽ വിഡിയോയിലുള്ള പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കേസ് അവസാനിപ്പിക്കാൻ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

പൊലീസ് നൽകിയ റിപ്പോർട്ട് പോക്‌സോ കോടതി തള്ളുകയും അന്വേഷണം തുടരാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് പ്രതിയുടെ വീട്ടിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേനിർണായക തെളിവുകൾ ലഭിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസിന് ആദ്യം ലഭിച്ച വിഡിയോയിലെ പെൺകുട്ടിയെ തിരിച്ചറിയുകയും ചെയ്തു.

തുടർന്ന് പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി. ഇതോടെ സംഭവത്തിൽ പ്രതികളായ വീരമണി,സഹായി മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസിൽ അന്വേഷണം തുടരുന്നതിനിടെ വീരമണിക്കെതിരെ കൂടുതൽ സ്ത്രീകൾ പരാതിയുമായി രംഗത്തെത്തി. ഇവർ പ്രായപൂർത്തിയാകാത്ത സമയത്ത് ലൈംഗിക അതിക്രമത്തിന് ഇരയായെന്നാണ് ആരോപണം. പണം, സമ്മാനങ്ങൾ, ഭക്ഷണസാധനങ്ങൾ തുടങ്ങിയവ നൽകിയാണ് ഇയാൾ പെൺകുട്ടികളെ ആകർഷിച്ചിരുന്നത്.

പീഡന വിവരം പുറത്ത് പറയാതിരിക്കാൻ ഇരകൾക്ക് പ്രതി പണം നൽകിയിരുന്നു. ഇതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തമിഴ്നാട് പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Veeramani POCSO Case Shocking Details Emerge As More Victims Record Statements.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

'സൂര്യ'യുടെ അമരക്കാരന് വിട; പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തിന് എസ്‌ഐടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ജോസേട്ടന്റെ' ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു; പുതിയ കെഎസ്ആര്‍ടിസി ബസ് ഈ റൂട്ടിലോടും; ചരിത്രത്തിലാദ്യം

'40 വയസ് ആയാൽ എന്താണ് പ്രശ്നം ? ഞാനിപ്പോൾ അത് ആസ്വദിക്കുകയാണ്'

മുകേഷ് അംബാനിയെ മറികടന്ന് അദാനി ഇന്ത്യന്‍ കോടീശ്വരനില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍ ആരൊക്കെ?