vijay 
India

പൊങ്കലും സാമ്പാറും വിളമ്പി നല്‍കി വിജയ്; വിദ്യാര്‍ഥികള്‍ക്കൊപ്പം പ്രഭാതഭക്ഷണം; പിന്നാലെ 'മാസ്റ്റര്‍' ക്ലാസ് മുറിയിലേക്ക്; വിഡിയോ

അതിനുശേഷം മുഖ്യമന്ത്രി ക്ലാസ് മുറികള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചെന്നൈ: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് വിജയ് സര്‍ക്കാര്‍. ആറ് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലേക്ക് പദ്ധതി വിപുലീകരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വിജയ് നിര്‍വഹിച്ചു.

ചെന്നൈയിലെ ഗാന്ധി ഗ്രാമിലെ സ്‌കൂളിലെത്തിയ മുഖ്യമന്ത്രി ഉദ്ഘാടനത്തിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് പൊങ്കലും സാമ്പറും മധുരവും വിളമ്പി നല്‍കുകയും അവര്‍ക്കൊപ്പമിരുന്ന് കഴിക്കുകയും ചെയ്തു. അതിനുശേഷം മുഖ്യമന്ത്രി ക്ലാസ് മുറികള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു. 217 കുട്ടികളാണ് ഈ സ്‌കൂളില്‍ പ്രഭാത ഭക്ഷണം കഴിച്ചത്.

'പെരുന്തലൈവര്‍ കാമരാജ് സൗജന്യ പ്രഭാതഭക്ഷണ പദ്ധതി' എന്ന് പുനര്‍നാമകരണം ചെയ്ത ഈ പദ്ധതിയുടെ വിപുലീകരണത്തോടെ ആറ് മുതല്‍ എട്ടുവരയെള്ള ക്ലാസുകളില്‍ പഠിക്കുന്ന 15.30 ലക്ഷം അധിക വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അധികമായി 217.63 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതോടെ പ്രഭാതഭക്ഷണ പദ്ധതിയുടെ ആകെ തുക 724 കോടി രൂപയായി ഉയര്‍ന്നു.

കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്താനും, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുക, സ്‌കൂള്‍ ഹാജര്‍നില മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് 'മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി' എന്നറിയപ്പെട്ടിരുന്ന ഈ പദ്ധതി, മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കെ. കാമരാജിന്റെ സ്മരണാര്‍ത്ഥം കഴിഞ്ഞ ജൂലൈയിലാണ് വിജയ് സര്‍ക്കാര്‍ 'പെരുന്തലൈവര്‍ കാമരാജ് പ്രഭാതഭക്ഷണ പദ്ധതി' എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തത്.

Video: At breakfast scheme launch, Vijay serves students, eats with them

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി: കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍

പാവയ്ക്ക ജ്യൂസ് കുടിച്ചാൽ പ്രമേഹം നിയന്ത്രിക്കാമോ? പഠനങ്ങൾ പറയുന്നതെന്ത്?

ഡ്രീം കോമ്പോ വരും മുമ്പുള്ള സിഗ്നല്‍? നിവിൻ പോളി ചിത്രം തിയേറ്ററിലെത്തിക്കാന്‍ ദുൽഖർ

നാഗ്പൂരിൽ വാഹനാപകടത്തിൽ മാണിയൂർ സ്വദേശിയായ യുവാവ് മരിച്ചു

ലക്ഷ്യം തെറ്റാതെ കാലിക്കറ്റ് റൈഫിൾ ക്ലബ്ബ്: ഏഷ്യൻ ഗെയിംസ് വെള്ളിത്തിളക്കവുമായി വി​ദർശ; അഞ്ച് പതിറ്റാണ്ടിന്റെ പ്രതിബദ്ധതയ്ക്ക് സുവർണ്ണ തിലകം