എംപിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിക്കുന്നു  വീഡിയോ ദൃശ്യം
India

കോണ്‍ഗ്രസ് എംപിയെ അക്രമി സംഘം ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലി; പരിക്ക്; വീഡിയോ

സുരക്ഷാ ഉദ്യോഗസ്ഥരാണ് മൂഖം മൂടി സംഘത്തിന്റെ ആക്രമണത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചത്. പാര്‍ട്ടി യോഗത്തിന് പോകുന്നതിനിടെയായിരുന്നു ആക്രമണം.

Author : സമകാലിക മലയാളം ഡെസ്ക്

ഗുവഹാത്തി: കോണ്‍ഗ്രസ് എംപി റാഖിബുള്‍ ഹൂസൈനെ ഒരുസംഘം ആളുകള്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിച്ചു. മുഖംമൂടി ധരിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ എംപിക്ക് പരിക്കേറ്റു. പാര്‍ട്ടി യോഗത്തിന് പോകുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മൂഖം മൂടി സംഘത്തിന്റെ ആക്രമണത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചത്. ഇരുചക്രവാഹനത്തിലായിരുന്നു അദ്ദേഹം യോഗത്തിന് പോയത്, ആക്രമികളില്‍ ഒരാള്‍ എംപിയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിച്ച ശേഷം ഓടിപ്പോകുന്നത് ദൃശ്യമങ്ങളില്‍ കാണാം. അതിനിടെ മറ്റുള്ളവര്‍ അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ആരാണ് ആക്രമണത്തിന് പിന്നിലെന്നും എന്താണ് കാരണമെന്നും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭരണകക്ഷിയായ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. സംസ്ഥാനത്ത് ഒരു എംപി പോലും സുരക്ഷിതനല്ലെന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത് പ്രതിപക്ഷ നേതാവ് ദേബബ്രത പറഞ്ഞു.

ആള്‍ക്കൂട്ടം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നെന്ന് അസം ഡിജിപി ഹര്‍മീത് സിങ് പറഞ്ഞു. സുരക്ഷാ ഉദ്യേഗസ്ഥര്‍ അദ്ദേഹത്തെ രക്ഷിച്ചെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദുബ്രിയില്‍ നിന്ന് പത്ത് ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം