ചെരിപ്പിനുളളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം 
India

ചെരിപ്പിനുള്ളില്‍ 1.2 കിലോ സ്വര്‍ണം; യാത്രക്കാരന്‍ പിടിയില്‍; വീഡിയോ

സ്ലിപ്പറിനുള്ളില്‍ നാല് കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.2 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ബംഗളൂരു എയര്‍പോര്‍ട്ടില്‍ വച്ചാണ് യാത്രക്കാരനില്‍ നിന്ന് 69.40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്.

ബാങ്കോക്കില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവില്‍ എത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. സ്ലിപ്പറിനുള്ളില്‍ നാല് കഷണങ്ങളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

69.40 ലക്ഷം രൂപ വിലവരുന്ന 1.2 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വര്‍ണം കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ബാങ്കോക്കില്‍ നിന്നെത്തിയ യാത്രക്കാരനെ ചോദ്യം ചെയ്തപ്പോള്‍ മെഡിക്കല്‍ ആവശ്യത്തിനായി എത്തിയതെന്നായിരുന്നു വിശദീകരണം. മെഡിക്കല്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും അത് കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'