വീഡിയോയിലെ അജ്ഞാത രൂപത്തിന്റെ ദൃശ്യം 
India

മേല്‍ക്കൂരയിലൂടെ നടന്നുപോകുന്ന 'പ്രേതം'; പരിഭ്രാന്തിയില്‍ നാട്ടുകാര്‍- വീഡിയോ 

ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അജ്ഞാത രൂപം റോന്തുചുറ്റുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അജ്ഞാത രൂപം റോന്തുചുറ്റുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. വെളുത്ത വസ്ത്രം ധരിച്ച് കെട്ടിടത്തിന്റെ മേല്‍ക്കൂരയിലൂടെ നടന്നുനീങ്ങുന്ന രൂപം പ്രേതമാണെന്നാണ് നാട്ടുകാരില്‍ ചിലര്‍ വിശ്വസിക്കുന്നത്. വ്യാജ വീഡിയോയാണ് എന്ന് മറ്റു ചിലര്‍ വാദിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബനാറസിലെ ബാഡി ഗാബികോളനിയിലാണ് സംഭവം. അജ്ഞാത രൂപം റോന്തു ചുറ്റുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് അജ്ഞാതരായ സാമൂഹിക വിരുദ്ധര്‍ക്ക് എതിരെ കേസെടുത്ത് ഭേലുപൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നു എന്ന തരത്തില്‍ ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അജ്ഞാതര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. ചിലര്‍ ഇത് യഥാര്‍ഥ വീഡിയോയാണ് എന്നാണ് വാദിക്കുന്നത്. മറ്റു ചിലര്‍ ഇത് വ്യാജ വീഡിയോയാണ് എന്നും പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വുഷുവില്‍ റോഷിബിന ദേവിക്ക് വെള്ളി; തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലം

'ഡ്രൈവിങ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കും'; പ്രചാരണത്തില്‍ എംവിഡിയുടെ വിശദീകരണം

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; 1,068 കോടി രൂപ അനുവദിച്ചു

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam September 24|വീട്ടിലെ അഭിപ്രായ വ്യത്യാസം മാറും, പ്രണയകാര്യങ്ങളിൽ അനുകൂലമായ മാറ്റമുണ്ടാകും