ബജ്‌റങ്ദള്‍ പ്രാദേശിക നേതാവ് ജ്യോതി ശര്‍മ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ /Jyoti Sharma screen grab
India

'മിണ്ടരുത്, മുഖമടിച്ച് പൊളിക്കും'; കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിന്റെ വിഡിയോ പുറത്ത്

കന്യാസ്ത്രീകളെയും ഒപ്പമുള്ള പെണ്‍കുട്ടിയേയും സഹോദരനേയും ഇവര്‍ ഭീഷണിപ്പെടുത്തുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദുര്‍ഗ് റെയില്‍വെ സ്‌റ്റേഷനില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് മലയാളി കന്യാസ്ത്രീകളെ ബജ്‌റങ്ദള്‍ പ്രാദേശിക നേതാവ് ജ്യോതി ശര്‍മ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭീഷണിപ്പെടുത്തുന്ന സമയത്ത് ചുറ്റും പൊലീസ് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചുപൊളിക്കുമെന്നാണ് ജ്യോതി ശര്‍മ പറയുന്നത്. യൂട്യൂബ് വിഡിയോ ഷൂട്ട് ചെയ്യാനായി വയര്‍ലെസ് മൈക്കും ജ്യോതി വസ്ത്രത്തില്‍ ധരിച്ചിരിക്കുന്നത് കാണാം. കന്യാസ്ത്രീകളെയും ഒപ്പമുള്ള പെണ്‍കുട്ടിയേയും സഹോദരനേയും ഇവര്‍ ഭീഷണിപ്പെടുത്തുണ്ട്.

കന്യാസ്ത്രീകള്‍ക്കൊപ്പം ജോലിക്കു പോകാനിരുന്ന 3 യുവതികളില്‍ ഒരാളുടെ സഹോദരനെയാണ് ആദ്യം ഭീഷണിപ്പെടുത്തുന്നത്. യുവതികളെ കടത്തിയതിന് എത്ര രൂപ കിട്ടിയെന്നായിരുന്നു ജ്യോതി ശര്‍മയുടെ ചോദ്യം. യുവതികള്‍ മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കാണ് പോകുന്നതെന്നു മറുപടി പറയുന്നുണ്ട്. 'ഒരെണ്ണം വച്ചു തരട്ടേ നിനക്ക്?' എന്ന് ജ്യോതി ശര്‍മ കയര്‍ത്ത് സംസാരിക്കുന്നത് കേള്‍ക്കാം. ഫുഡ് ഉണ്ടാക്കാനായി ആഗ്രയില്‍ ആരെയും കിട്ടിയില്ലേ? എന്നും ചോദിക്കുന്നുണ്ട്.

ഞാന്‍ ആളെ വിടണോ എന്ന് ചോദിച്ചതിന് മറുപടി പറയാനായി വന്നപ്പോഴാണ് മുഖമടിച്ചുപൊളിക്കുമെന്നു പറഞ്ഞത്. യുവതിയുടെ സഹോദരനോട് 'നീ ഇവരെ ഡ്രോപ് ചെയ്യാനല്ല, ഇവരെ വില്‍ക്കാനാണ് വന്നതെന്ന്' നന്നായി അറിയാമെന്നും ജ്യോതി പറയുന്നുണ്ട്.

Footage has emerged of Bajrang Dal local leader Jyoti Sharma threatening Malayali nuns before being arrested at Durg railway station.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

SCROLL FOR NEXT