മഹാകുംഭ മേളയില്‍ തിരക്കോട് തിരക്ക് 
India

ലോക്കോ പൈലറ്റിന്റെ കാബിനിലും ഇടിച്ചു കയറി; അകത്തുനിന്ന് പൂട്ടി ഭക്തര്‍; മഹാകുംഭ മേളയില്‍ തിരക്കോട് തിരക്ക്

ലോക്കോ പൈലറ്റിന്റെ കാബിന്‍, സാധാരണ കോച്ചാണെന്ന് കരുതിയാണ് ഭക്തര്‍ അതിനകത്ത് കയറിക്കൂടിയത്. പരമാവധി ആളുകള്‍ കയറിയതോടെ അവര്‍ അത് അകത്ത് നിന്ന് പൂട്ടുകയും ചെയ്തു.

സമകാലിക മലയാളം ഡെസ്ക്

വാരാണസി: പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എങ്ങനെയെങ്കിലും പ്രയാഗ് രാജിലെത്തി കുംഭമേളയുടെ ഭാഗമാകുകയെന്നതാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഓരോ ദൃശ്യങ്ങളും കാണിക്കുന്നത്. ട്രെയിനുകള്‍ ഒന്നില്‍പ്പോലും കാലുകുത്താന്‍ പോലും ഇടമില്ല. അതിനിടെ തിരക്ക് കാരണം വാരാണസി റെയില്‍വേ സ്റ്റേഷനില്‍ നിരവധി ആളുകള്‍ ലോക്കോ പൈലറ്റിന്റെ കാബിനിലേക്ക് കയറുന്നതു കാണാമായിരുന്നു.

ലോക്കോ പൈലറ്റിന്റെ കാബിന്‍, സാധാരണ കോച്ചാണെന്ന് കരുതിയാണ് ഭക്തര്‍ അതിനകത്ത് കയറിക്കൂടിയത്. പരമാവധി ആളുകള്‍ കയറിയതോടെ അവര്‍ അത് അകത്ത് നിന്ന് പൂട്ടുകയും ചെയ്തു. തുടര്‍ന്ന് റെയില്‍വേ ജീവനക്കാരെത്തി കാബിനില്‍ നിന്ന് സ്ത്രീകളെയും പുരുഷന്‍മാരെയും ഇറക്കുകയും, ലോക്കോ പൈലറ്റിന്റെ കാബിനില്‍ ഇരിക്കുന്നതിന്റെ അപകടത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയുമായിരുന്നു. കാബിനില്‍ നിന്ന് ഇറക്കിയ യാത്രക്കാരെ മറ്റ് കമ്പാര്‍ട്ടുമെന്റുകളില്‍ കയറ്റി യാത്ര സൗകര്യം ഉറപ്പാക്കി.

വാരാണസി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വൈറലാണ്. കുംഭമേളയുടെ ഭാഗമായി നിരവധി സര്‍വീസുകള്‍ റെയില്‍വേ ഏര്‍പ്പെടുത്തിയെങ്കിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് യാത്രക്കാരുടെ സുരക്ഷാകാര്യത്തിലും ആശങ്കകള്‍ ഉണ്ടാകുന്നു. സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ റെയില്‍വേ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ അധികൃതര്‍ രാപ്പകല്‍ പ്രവര്‍ത്തിക്കുന്നുണ്ട്, എന്നാല്‍ യാത്രക്കാരുടെ എണ്ണം നിയന്ത്രണാതീതമായതിനാല്‍ ഇത് ഒരു വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎഇയിലെ ഭീമന്‍ എണ്ണശുദ്ധീകരണ ശാലയ്ക്ക് സമീപം ഡ്രോൺ ആക്രമണം; പ്ലാന്റ് പൂട്ടി; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ ഏക വിജയി റഷ്യ: യൂറോപ്യൻ യൂണിയൻ

'ഒരാളും സ്വയം സ്ഥാനാര്‍ഥി ചമയണ്ട, മത്സരിക്കണോയെന്ന് പാര്‍ട്ടി തീരുമാനിക്കും'; കെ സുധാകരനെതിരെ വിഡി സതീശന്‍

മണ്ണ് നീക്കാന്‍ കൈക്കൂലി; ജിയോളജി ഉദ്യോഗസ്ഥനെ കൈയോടെ പൊക്കി വിജിലന്‍സ്

കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഏപ്രിൽ ഏഴിനകം അപേക്ഷിക്കണം

SCROLL FOR NEXT