വരന്റെ പണം കവരുന്ന കൂട്ടുകാരന്റെ ദൃശ്യം 
India

ഇങ്ങനെയൊക്കേ ചെയ്യാമോ!; വരന്റെ മാലയില്‍ നിന്ന് നോട്ടുകള്‍ കവരുന്ന കൂട്ടുകാരന്‍ - വീഡിയോ 

സംഭവം എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. ഇപ്പോള്‍ വരന് ലഭിച്ച നോട്ടുമാലയില്‍ നിന്ന് പണം കവരുന്ന സുഹൃത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സംഭവം എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല. വരന് ചുറ്റും ആളുകള്‍ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ബന്ധുക്കള്‍ പറയുന്നത് സശ്രദ്ധം കേട്ടിരിക്കുകയാണ് വരന്‍. ഈസമയത്ത് തൊട്ടരികില്‍ ഇരിക്കുന്ന കൂട്ടുകാരാണ് വരന് ലഭിച്ച നോട്ടുമാലയില്‍ നിന്ന് ചില നോട്ടുകള്‍ കവര്‍ന്നത്. 

വരന്‍ തിരിയുന്ന സമയത്ത് നോട്ടുകള്‍ എടുക്കുന്നത് കൂട്ടുകാരന്‍ നിര്‍ത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീണ്ടും ബന്ധുക്കള്‍ പറയുന്നത് കേള്‍ക്കുന്നതില്‍ വരന്‍ മുഴുകുന്ന സമയത്ത് കൂട്ടുകാരന്‍ വീണ്ടും നോട്ടുകള്‍ എടുത്ത് പോക്കറ്റില്‍ ഇടുന്നത് വീഡിയോയിയില്‍ വ്യക്തമാണ്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു