അമിത് ഷാ ഫയല്‍
India

അമിത് ഷാ ഫോണില്‍ വിളിച്ചു; സംസാരിക്കാന്‍ താത്പര്യമില്ലെന്ന് വിജയ്; പൊതുപരിപാടികള്‍ മാറ്റി താരം

ദുരന്തത്തിന്റെ പിറ്റേന്നായിരുന്നു അമിത് ഷായുടെ ഓഫിസില്‍ നിന്ന് വിജയ്യെ ബന്ധപ്പെടാന്‍ ശ്രമിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സംസാരിക്കാന്‍ വിസമ്മതിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫിസില്‍ നിന്നെത്തിയ ഫോണ്‍ കോളിനോടാണ് വിജയ് മുഖം തിരിച്ചത്. ദുരന്തത്തിന്റെ പിറ്റേന്നായിരുന്നു അമിത് ഷായുടെ ഓഫിസില്‍ നിന്ന് വിജയ്യെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് വിജയ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ വിജയ് തന്റെ സംസ്ഥാന പര്യടനം മാറ്റിവച്ചു. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ടിവികെ വിജയ്യുടെ സംസ്ഥാന പര്യടനം മാറ്റിയതായി അറിയിച്ചത്. അടുത്ത രണ്ടാഴ്ചത്തെ പരിപാടികളാണ് മാറ്റിയത്. തത്കാലത്തേക്കാണ് നടപടി.

കരൂരില്‍ ദുരന്തം നടന്ന ദിവസത്തെ പരിപാടിയുടെ മുഴുവന്‍ വിഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ടിവികെ നേതാക്കള്‍ക്ക് പൊലീസ് നോട്ടിസ് നല്‍കി. ജോയിന്റ് സെക്രട്ടറി നിര്‍മല്‍ കുമാറിനാണ് നോട്ടിസ് അയച്ചിരിക്കുന്നത്. കരൂരിലെ ടിവികെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 41 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Vijay's refusal to speak with Amit Shah after the Karur tragedy has sparked political controversy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കവര്‍ച്ച: സിപിഎം നേതാവ് എ പത്മകുമാർ അറസ്റ്റിൽ

മൂന്നാറില്‍ നിയന്ത്രണംവിട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കേന്ദ്ര സംസ്‌കൃത സർവകലാശാലയിൽ അധ്യാപക ഒഴിവ്

കല്ലായിയിൽ സെലിബ്രിറ്റി ഇല്ല; ബൈജു കാളക്കണ്ടി കോൺ​ഗ്രസ് സ്ഥാനാർത്ഥി

പഴകിയ വസ്ത്രങ്ങൾ പോലും പുത്തനാകും

SCROLL FOR NEXT