പ്രതീകാത്മക ചിത്രം 
India

ക്ലാസ് മുറിയില്‍ പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിച്ചു, അനുചിതമായി സ്പര്‍ശിച്ചു; അധ്യാപകനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍

സ്‌കൂളിലെ ആറ് പെണ്‍കുട്ടികളെയാണ് ഇയാള്‍ അശ്ലീല വീഡിയോ കാണിച്ചത്. ക്ലാസ് മുറിക്കകത്ത് വച്ച് നിരവധി വിദ്യാര്‍ഥികളെ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തു

സമകാലിക മലയാളം ഡെസ്ക്


റാഞ്ചി: ക്ലാസ് മുറിക്കുള്ളില്‍ പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും കുട്ടികളെ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്ത അധ്യാപകന്റെ മുഖത്ത് നാട്ടുകാര്‍ കരിമഷി ഒഴിക്കുകയും ചെരുപ്പുമാല ഇടുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. പൊലീസ് എത്തിയാണ് അധ്യാപകനെ നാട്ടുകാരില്‍ നിന്നും രക്ഷിച്ചത്. കുറ്റാരോപിതനായ അധ്യാപകനെ ജയിലില്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

സ്‌കൂളിലെ ആറ് പെണ്‍കുട്ടികളെയാണ് ഇയാള്‍ അശ്ലീല വീഡിയോ കാണിച്ചത്. ക്ലാസ് മുറിക്കകത്ത് വച്ച് നിരവധി വിദ്യാര്‍ഥികളെ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തു. കുട്ടികള്‍ വീട്ടില്‍ ചെന്ന് ഇക്കാര്യം രക്ഷിതാക്കളോട് പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ യോഗം ചേര്‍ന്ന് ശിക്ഷനടപ്പാക്കാന്‍ തീരുമാനിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു അധ്യാപകനെ കയ്യേറ്റം ചെയ്തത്. ഇവര്‍ ഇയാളുടെ മുഖത്ത് കരിമഷി ഒഴിക്കുകയും ചെരുപ്പുമാലയിട്ട് ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. അതിനിടെ സ്ഥലത്തെത്തിയ പൊലീസാണ് അധ്യാപകനെ രക്ഷപ്പെടുത്തുകയായിരുന്നു.

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. കുറ്റക്കാരനായ അധ്യാപകനെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്ന് എസ്‌ഐ ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുല്‍ ലൈംഗിക വൈകൃതമുള്ളയാള്‍; അറിഞ്ഞിട്ടും ഭാവിയിലെ നിക്ഷേപമായി അവതരിപ്പിച്ചു; കവചമൊരുക്കിയത് കോണ്‍ഗ്രസ്'

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നിൽ ആര്?; സ്വര്‍ണക്കൊള്ളയ്ക്ക് പിന്നിലെ വമ്പന്മാരെ കണ്ടെത്തണം: ഹൈക്കോടതി

​ശരിയായി ഉപയോ​ഗിച്ചാൽ സൂപ്പർ ഹീറോ! ചർമത്തിൽ ഗ്ലിസറിൻ ഉപയോ​ഗിക്കേണ്ടതെങ്ങനെ?

'കടകംപള്ളിയെ തൊടാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതുകൊണ്ട്, എസ്‌ഐടിയുടെ മേല്‍ സമ്മര്‍ദം'

KERALA PSC: ഇലക്ട്രീഷ്യൻ, ഇലക്ട്രിക്കൽ ഹെൽപ്പർ തസ്തികയിൽ ജോലി നേടാം

SCROLL FOR NEXT