sex racket busted  പ്രതീകാത്മക ചിത്രം
India

കന്യകയുമായി സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ മാനസിക രോഗം മാറും; 20 ലക്ഷത്തിന് ആറാം ക്ലാസുകാരി വില്‍പനയ്ക്ക്; സെക്‌സ് റാക്കറ്റ് പിടിയില്‍

പെണ്‍കുട്ടിയുടെ ചിത്രവും വിഡിയോയും വാട്‌സ് ആപ്പ് വഴി ആവശ്യക്കാരന് അയച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വില്‍പനയ്ക്കു വച്ച സെക്‌സ് റാക്കറ്റ് പിടിയില്‍. 20 ലക്ഷം രൂപയ്ക്ക് ആറാം ക്ലാസുകാരിയെ വാട്‌സ് ആപ്പിലൂടെ വില്‍പനയ്ക്കു വച്ചതിനു പിന്നാലെയാണ് മൈസൂരു പൊലീസ് ഇവരെ പിടികൂടിയത്. മൈസൂരു സിറ്റി പൊലീസും ഒരു സന്നദ്ധ സംഘടനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കര്‍ണാടക സ്വദേശികളായ ശോഭ, തുള്‍സി കുമാര്‍ എന്നിവര്‍ പിടിയിലായത്.

കന്യകകളുമായി സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ മാനസികരോഗം അടക്കം ഭേദമാകുമെന്ന് പ്രചരിപ്പിച്ചാണ് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ചിത്രവും വിഡിയോയും വാട്‌സ് ആപ്പ് വഴി ആവശ്യക്കാരന് അയച്ചുകൊടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.

ഇക്കാര്യം മനസിലാക്കിയ സന്നദ്ധ സംഘടനയിലെ ഒരംഗം 'ആവശ്യക്കാരന്‍' എന്ന വ്യാജേന റാക്കറ്റുമായി ബന്ധപ്പെടുകയും പെണ്‍കുട്ടിയുടെ ചിത്രം ആവശ്യപ്പെടുകയുമായിരുന്നു. പിന്നീട് കുട്ടിയെ എത്തിക്കുമെന്നും അറിയിച്ചു. ഇക്കാര്യം ഇയാള്‍ പൊലീസിനെ അറിയിച്ചതോടെ ഇവരെ പിടികൂടുകയുമായിരുന്നു. പൊലീസ് പിടികൂടിയപ്പോള്‍ ആദ്യം ആറാം ക്ലാസുകാരി മകളാണെന്നാണ് ശോഭ പറഞ്ഞത്. പിന്നീട് വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

Virgin sex racket busted in Mysuru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT