India

മകളെ പ്രതിശ്രുത വരന്‍ അടിച്ചുകൊന്നതെന്ന് അമ്മ; ആത്മഹത്യയെന്ന് പൊലീസ്; ദുരൂഹത

തമിഴ് ടെലിവിഷന്‍ താരം വി ജെ ചിത്രയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് ടെലിവിഷന്‍ താരം വി ജെ ചിത്രയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ നടിയുടെ മരണം ആത്മഹത്യയാണെന്ന് പറഞ്ഞതായി പൊലീസുകാര്‍ പറയുന്നു. ചിത്രയുടെ മരണത്തില്‍ ഭര്‍ത്താവ് ഹേമന്ദിനെതിരെ കുടുംബാംഗങ്ങള്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ഹേമന്ദ് മകളെ കൊന്നതാണെന്ന് ചിത്രയുടെ അമ്മ ആരോപിച്ചു. ഹേമന്ദിനെ വെറുതെ വിടരുത്. മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുത്. മകള്‍ ആത്മഹത്യ ചെയ്യില്ല. മറ്റുള്ളവര്‍ ആത്മഹത്യയെ കുറിച്ച് പറയുമ്പോള്‍ തന്നെ അവരെ ഉപദേശിക്കുന്നതാണ് മകളുടെ രീതി. കരുത്തോടെ ഇരിക്കാനാണ് എല്ലാവര്‍ക്കും മകള്‍ നല്‍കാറുള്ള ഉപദേശം. മകളെ മര്‍ദ്ദിച്ച് കൊന്നതാണെന്നും അമ്മ ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ചെന്നൈ നസ്രത്ത്‌പേട്ടിലെ ഹോട്ടല്‍മുറിയില്‍ ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹേമന്ദിനൊപ്പമാണ് ചിത്ര ഹോട്ടലില്‍ താമസിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ചിത്ര ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ദുരൂഹമായി തുടരുകയാണ്. പൊലീസ് ഇക്കാര്യം അന്വേഷിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്