Supreme Court file
India

'സ്വമേധയാ ഉള്ള ലൈംഗികത്തൊഴില്‍ നിയമവിരുദ്ധമല്ല, റെയ്ഡില്‍ പിടിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുത് '

വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും, റെയ്ഡുകള്‍ക്കിടയില്‍ കണ്ടെത്തുന്ന ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരം ഇല്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: സ്വമേധയാ ഉള്ള ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് സുപ്രീംകോടതി. ഈ തൊഴില്‍ സ്വയം ചെയ്യുന്നത് നിയമവിരുദ്ധമല്ല. വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെങ്കിലും, റെയ്ഡുകള്‍ക്കിടയില്‍ കണ്ടെത്തുന്ന ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് അധികാരം ഇല്ല. റെയ്ഡില്‍ പിടിക്കുന്ന ലൈംഗികത്തൊഴിലാളികളെ ഇരകളാക്കാനോ കസ്റ്റഡിയിലെടുക്കാനോ പാടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനിടയിലാണ് സ്വന്തം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്ന മുതിര്‍ന്നവരെ ഉപദ്രവിക്കുന്നതില്‍ നിന്ന് പൊലീസ് വിട്ടുനില്‍ക്കണമെന്ന് ജസ്സ്റ്റിസ് ജെ ബി പാര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.

'ഇതിന്റെ പിന്നിലെ യുക്തി ലളിതമാണ്. ഇത്തരം സ്ത്രീകള്‍ സ്വമേധയാ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നതിനാല്‍, അവരെ 'രക്ഷപ്പെടുത്തുക' എന്ന ചോദ്യം ഉദിക്കുന്നില്ല, ബെഞ്ച് നിരീക്ഷിച്ചു. വാണിജ്യപരമായ ലൈംഗിക ചൂഷണത്തിനായി മനുഷ്യക്കടത്തിന് ഇരയാകുന്നവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള വിധി ന്യായത്തില്‍, മുതിര്‍ന്ന ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസം, സമൂഹത്തിലേക്കുള്ള തിരിച്ചുവരവ്, സംരക്ഷണ കേന്ദ്രങ്ങളിലെ താമസം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ അവരുടെ 'സമ്മതത്തിന്' ആയിരിക്കണം പ്രഥമ പരിഗണനയെന്ന് സുപ്രീംകോടതി വിധിച്ചു.

വാണിജ്യപരമായ ലൈംഗിക ചൂഷണത്തിനായി കടത്തപ്പെടുന്ന ഇരകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേങ്ങള്‍ തേടിക്കൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിധി. ഇരകളുടെ സംരക്ഷണ പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷക അപര്‍ണ ഭട്ട് സമര്‍പ്പിച്ച നിര്‍ദ്ദേശം കോടതി സ്വീകരിച്ചു.

Voluntary sex work not illegal, police can't harass consenting adults: Supreme Court

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എട്ടുമാസം പ്രായമുള്ള കുഞ്ഞും സ്വർണക്കടത്തിന്റെ ‘കാരിയർ’; കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടികൂടി

പുതിയ കളര്‍ സ്‌കീം; അപ്‌ഡേറ്റ് ചെയത ഹീറോ സൂം 125 ഉടന്‍ വിപണിയില്‍

അയ്യപ്പനെതിരായ പരാമര്‍ശം: സണ്ണി എം കപിക്കാടിനെതിരെ ദേവസ്വം ബോര്‍ഡ് നിയമനടപടിയ്ക്ക്

എത്ര കൂടുമ്പോൾ വാഷിങ് മെഷീൻ വൃത്തിയാക്കണം, വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പവഴികൾ

ശാന്തിഗിരിയിൽ ജനവാസ മേഖലയിലിറങ്ങി കാട്ടാനയുടെ പരാക്രമം; വീട്ടുമുറ്റത്തെ കൃഷികൾ നശിപ്പിച്ചു