കേന്ദ്രമന്ത്രി കിരൺ റിജിജു വഖഫ് ബില്‍ അവതരിപ്പിക്കുന്നു  പിടിഐ
India

Waqf Bill support: വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ ജെഡിയുവില്‍ ഭിന്നത; അഞ്ച് നേതാക്കള്‍ പാര്‍ട്ടി വിട്ടു

വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടാക്കുന്നുവെന്നാണ് രാജിവ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജെഡിയു വഖഫ് ബില്ലിനെ പിന്തുണച്ചതോടെ അഞ്ച് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊണ്ടുവന്ന വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസായി. വഖഫ് ബില്ലിനെ പിന്തുണച്ചതില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടാക്കുന്നുവെന്നാണ് രാജിവ്യക്തമാക്കുന്നത്.

പാര്‍ട്ടിയുടെ യുവജന വിഭാഗം വൈസ് പ്രസിഡന്റ് തബ്രീസ് ഹസനാണ് ഏറ്റവും അവസാനമായി രാജിവച്ചത്. ജെഡിയു ന്യൂനപക്ഷ സെല്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, അലിഗഡില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദിഖി, ഭോജ്പൂരില്‍ നിന്നുള്ള മുഹമ്മദ് ദില്‍ഷന്‍ റെയ്ന്‍, മുന്‍ സ്ഥാനാര്‍ത്ഥി മുഹമ്മദ് കാസിം അന്‍സാരി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്.

വഖഫ് ബില്ലിനെ പാര്‍ട്ടി പിന്തുണച്ചതോടെ പാര്‍ട്ടിയില്‍ മുസ്ലീങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായെന്ന് ഹസന്‍ തന്റെ രാജിക്കത്തില്‍ പറയുന്നു. പാര്‍ട്ടി മതേതര പ്രതിച്ഛായ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി മുസ്ലീങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കൊപ്പമാണ് നിന്നതെന്നും നിതീഷ് കുമാറിന് അയച്ച രാജിക്കത്തില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

തകര്‍ന്ന ഇറാന്‍ യുദ്ധക്കപ്പലില്‍ നിന്നും 87 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 32 പേരെ രക്ഷിച്ചു; 60 ഓളം പേരെ ഇനിയും കണ്ടെത്താനായില്ല

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ​ഗൾഫിൽ ഇന്ന് പരീക്ഷയില്ല

പുതിയ അവസരങ്ങള്‍, ധനലാഭം

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

SCROLL FOR NEXT