സുപ്രീം കോടതി ഫയല്‍
India

'വഖഫ് ഇസ്ലാമില്‍ അനിവാര്യതയല്ല', ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

മുസ്ലിംകളല്ലാത്തവര്‍ക്കും വഖഫ് ചെയ്യാം എന്നാണ് വ്യവസ്ഥ. അതിനാലാണ് മുസ്ലിം മതവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. വഖഫ് ഇസ്ലാം മതത്തില്‍ അനിവാര്യമായ ഒരു ആചാരമല്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതിയില്‍ അറിയിച്ചു. വഖഫ് ബൈ യൂസര്‍ എന്ന വ്യവസ്ഥ വഖഫ് ബോര്‍ഡില്‍ വന്നത് 1954-ലെ നിയമത്തിലൂടെയാണ്. ഇതില്‍ ചില ഭേദഗതികള്‍ മാത്രമാണ് നിലവിലെ ഭേദഗതിയിലൂടെ വരുത്തിയത്. അതിനാല്‍ ഹര്‍ജികളില്‍ തിരക്കിട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

എല്ലാ മതങ്ങളിലുമുള്ള ദാനത്തിന് സമാനമാണ് മുസ്ലീം മതവിശ്വാസം പറയുന്ന വഖഫ്. ഹിന്ദു, ക്രിസ്ത്യന്‍, സിഖ് മതങ്ങളിലും ദാന സംവിധാനം നിലനില്‍ക്കുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. വഖഫ് ഒരു പള്ളിയോ ദര്‍ഗയോ പോലൊരു മത സ്ഥാപനമല്ല, സ്‌കൂളുകള്‍ അനാഥാലയങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. മുസ്ലിംകളല്ലാത്തവര്‍ക്കും വഖഫ് ചെയ്യാം എന്നാണ് വ്യവസ്ഥ. അതിനാലാണ് മുസ്ലിം മതവിശ്വാസികള്‍ അല്ലാത്തവര്‍ക്ക് വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത് എന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.

വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്. ഹരജികളില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മാസി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT