വീഡിയോ ദൃശ്യം 
India

ബൈക്ക് ഉപേക്ഷിച്ചില്ലെങ്കില്‍ ചിതറി തെറിച്ചേനെ!; തീവണ്ടിയുടെ അടിയില്‍പ്പെടാതെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശമിക്കുന്നതിനിടെയാണ് അതിവേഗത്തില്‍ വരുന്ന ട്രെയിന്‍ ബൈക്ക് യാത്രികന്‍ കണ്ടത്.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ റെയില്‍വേ ക്രോസില്‍ നിന്ന് ബൈക്ക് യാത്രികന്‍ രക്ഷപ്പെടുന്ന ഈ വീഡിയോ കണ്ടാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നല്ലാതെ എന്താണ് പറയുവാന്‍ കഴിയുക. അത്രമേല്‍ ഭാഗ്യം കൊണ്ടാണ് അയാള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. റെയില്‍വെ പാളത്തില്‍ ബൈക്ക് ഉപേക്ഷിക്കാന്‍ ഒരുനിമിഷം വൈകിയിരുന്നെങ്കില്‍ അയാള്‍ അതിവേഗതത്തിലെത്തിയ ട്രെയിനിന്റെ അടിയില്‍ ബൈക്കിനൊപ്പം ചിതറിത്തെറിച്ചേനേ. അത്ഭുതരക്ഷപ്പെടലിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശമിക്കുന്നതിനിടെയാണ് അതിവേഗത്തില്‍ വരുന്ന ട്രെയിന്‍ ബൈക്ക് യാത്രികന്‍ കണ്ടത്. ട്രെയിന്‍ എത്തുമെന്നായതോടെ ബൈക്ക് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാളത്തില്‍ വീഴുകയായിരുന്നു. ട്രെയിന്‍ എത്തുന്നതിനു മുന്‍പ് ബൈക്ക് പാളത്തില്‍നിന്ന് വലിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ വാഹനം ഉപേക്ഷിച്ച് പിന്തിരിഞ്ഞതും നിമിഷവേഗത്തില്‍ ജയന്തി എക്‌സ്പ്രസ് കടന്നുപോകുകയും ചെയ്തു.

ബൈക്കിന്റെ മുകളിലൂടെ ട്രെയിന്‍ ചീറിപ്പാഞ്ഞുപോകുന്നതും ആളുകള്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

മനുഷ്യനെ പേടിപ്പിക്കാനായിട്ട്! ഹൊറർ സിനിമ കാണുന്നതിനിടെ ദേഹത്തേക്ക് തെറിച്ച് രക്തം; വൈറലായി 'റെഡി ഓർ നോട്ട് 2' പ്രദർശനം

വേനൽക്കാലത്ത് പാൽ കേടാകാതെ എങ്ങനെ സൂക്ഷിക്കണം

വേനൽചൂട് തണുപ്പിക്കാൻ, പൈനാപ്പിൾ കൊണ്ടൊരു വൈറൽ ഐറ്റം

SCROLL FOR NEXT