ജോഷിമഠില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍ വീഡിയോ ദൃശ്യം
India

മല അപ്പാടെ ഇടിഞ്ഞ് റോഡിലേക്ക്; ജോഷിമഠില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഭയപ്പെടുത്തുന്ന വീഡിയോ

തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: ഉത്തരാഖണ്ഡ് ബദരീനാഥ് ഹൈവേയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് ചമോലിയില്‍ അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഒരു കുന്ന് അപ്പാടെ ഇടിഞ്ഞ് താഴോട്ട് പതിക്കുന്നത് വീഡിയോയില്‍ കാണാം. ഈ സമയത്ത് റോഡില്‍ നിരവധി വിനോദ സഞ്ചാരികളെയും കാണാം. അവരില്‍ ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും മറ്റുചിലര്‍ പരിഭ്രാന്തരായി നിലവിളിച്ച് ഓടുന്നതും വീഡിയോയില്‍ കാണാം.

റോഡില്‍ നിറെയെ കല്ലുകളും മണ്ണും വീണ് കുന്ന് കൂടിയതിനെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞയാഴ്ചയും ബദരിനാഥ് ഹൈവേയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ശനിയാഴ്ച ചമോലി ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചിരുന്നു. നദികളിലെല്ലാം അപകടകരമായ രീതിയില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് അവിടങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT