നരേന്ദ്രമോദി എഎന്‍ഐ
India

'വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല, ഭീകരതയും ചര്‍ച്ചകളും ഒന്നിച്ച് പോകില്ല'

വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല. അതിനാല്‍ പാകിസ്ഥാനുമായി ഇനി എന്തെങ്കിലും ചര്‍ച്ചകളുണ്ടെങ്കില്‍ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും അതിനാല്‍ പാകിസ്ഥാനുമായി ഇനി എന്തെങ്കിലും ചര്‍ച്ചയുണ്ടെങ്കില്‍ തീവ്രവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരതയും ചര്‍ച്ചകളും ഒരുമിച്ച് പോകില്ല. ഭീകരതയും വ്യാപാരവും ഒരുമിച്ച് നടക്കില്ല. വെള്ളവും ചോരയും ഒരുമിച്ച് ഒഴുകില്ല. അതിനാല്‍ പാകിസ്ഥാനുമായി ഇനി എന്തെങ്കിലും ചര്‍ച്ചകളുണ്ടെങ്കില്‍ അത് ഭീകരവാദത്തെക്കുറിച്ചും പാക് അധീന കശ്മീരിനെക്കുറിച്ചും മാത്രമായിരിക്കും, മോദി പറഞ്ഞു.

ഇന്ത്യന്‍ സായുധസേനകള്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചു. ഇന്ത്യ ഇത്രയുംവലിയ നടപടികള്‍ സ്വീകരിക്കുമെന്ന് ഭീകരര്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. ഇന്ത്യയുടെ മിസൈലുകളും ഡ്രോണുകളും പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ചപ്പോള്‍ ഭീകരരുടെ കെട്ടിടങ്ങള്‍ മാത്രമല്ല, അവരുടെ ധൈര്യം കൂടിയാണ് തകര്‍ന്നത്. ബഹാവല്‍പുര്‍, മുരിഡ്കെ പോലെയുള്ള ഭീകരകേന്ദ്രങ്ങള്‍ ആഗോള ഭീകരവാദത്തിന്റെ സര്‍വകലാശാലകളാണ്. 09/11 പോലെയുള്ള ലോകത്തെ എല്ലാ വലിയ ഭീകരാക്രമണങ്ങളും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഈ ഭീകരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !