ഏക്‌നാഥ് ഷിന്‍ഡെ 
India

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി; രാഹുലിനെ ശിക്ഷിക്കണം; ഏക്‌നാഥ് ഷിന്‍ഡെ

താന്‍ മാപ്പുപറയാന്‍ സവര്‍ക്കറല്ലെന്നാണ് അദ്ദേഹം പറയുന്നത്. സവര്‍ക്കറിനെക്കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നത്?.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സവര്‍ക്കര്‍ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിന്റെയാകെ ആരാധനാപാത്രമാണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മാപ്പുപറയാന്‍ സവര്‍ക്കറല്ലെന്നാണ് അദ്ദേഹം പറയുന്നത്. സവര്‍ക്കറിനെക്കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നത്?. ഈ പരാമര്‍ശത്തിന് രാഹുല്‍ ശിക്ഷിക്കണമെന്ന് ഷിന്‍ഡെ നിയമസഭയില്‍ പറഞ്ഞു. 

അതേസമയം, ആക്രമിച്ചും അയോഗ്യനാക്കിയും തന്നെ നിശബ്ദനാക്കാമെന്ന് കരുതിയാല്‍ സര്‍ക്കാരിനു തെറ്റിപ്പോയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മാപ്പ് ചോദിക്കാന്‍ താന്‍ സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് രാഹുല്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്. വയനാട്ടിലെ ജനങ്ങളെ സത്യം ബോധപ്പെടുത്തുന്നതിനായി കത്തെഴുതുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT